Thursday, November 15, 2018 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 03.37 PM

മലയാളികളുടെ ദുരിതത്തില്‍ ചേര്‍ന്നു നിന്ന യുഎഇയ്ക്കുള്ള നന്ദി ; അറബിയില്‍ പോസ്റ്റ് ഇട്ട് മുഖ്യമന്ത്രി

uploads/news/2018/08/242572/u.a.e.jpg

തിരുവനന്തപുരം: മലയാളികളുടെ ദുരിതത്തില്‍ ചേര്‍ന്നു നിന്ന യുഎഇയ്ക്കുള്ള നന്ദി അറബിയില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കായി യു.എ.ഇ ഗവണ്‍മെന്റ് 700 കോടിയുടെ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു.

ഇതിന് യു.എ.ഇയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറബിയില്‍ പോസ്റ്റ് ഇട്ടത്. മലയാളികളുടെ സഹോദര ദേശമായ യു.എ.ഇയുടെ പിന്തുണയില്‍ നന്ദിയുണ്ടെന്ന് സി.എം ഓഫീസിന്റെ പേരില്‍ വന്ന ഫേസ്ബുക്ക് സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് യു.എ.ഇ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാനാകില്ല. തീരുമാനം വിദേശകാര്യമന്ത്രാലയം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

uploads/news/2018/08/242572/u.a.e-post.jpg

വിദേശസഹായം കേന്ദ്രസര്‍ക്കാര്‍ വഴിമാത്രമേ കേരളത്തിന് നല്‍കാന്‍ കഴിയു. വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങള്‍ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. ഈ സാഹചര്യത്തില്‍ കേരളത്തിന് പ്രത്യേക ഇളവ് നല്‍കുവാനാകില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്.

ഇതോടെ യു.എ.ഇ വാഗ്ദാനം ചെയ്ത ധനസഹായം കേരളത്തിന് ലഭ്യമാകുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യു.എ.ഇ അടക്കമുള്ള അന്താരാഷ്ര്ട ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Ads by Google
Ads by Google
Loading...
TRENDING NOW