Tuesday, November 20, 2018 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 03.31 PM

പ്രളയബാധിത മേഖലകളില്‍ ബാങ്ക് വായ്പയ്ക്ക് ഒരുവര്‍ഷം മോറട്ടോറിയം; കാര്‍ഷിക വായ്പകള്‍ ദീര്‍ഘകാലമാക്കും, 10,000 രൂപവരെ ഈടില്ലാതെ വായ്പ

വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസമാണ് മോറട്ടോറിയം.
kerala flood

തിരുവനന്തപുരം: പ്രളയബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷം മോറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് മീറ്റിലാണ് തീരുമാനം. ജൂലായ് 31 മുതലാണ് മോറട്ടോറിയം ബാധകമാകുക. അതേസമയം, വിദ്യാഭ്യാസ വായ്പകള്‍ക്ക് ആറുമാസമാണ് മോറട്ടോറിയം.

എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയബാധിത പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇളവ് നല്‍കുന്നത്. വായ്പ എടുത്തവര്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ദുരിതബാധിതര്‍ക്ക് ഈടില്ലാതെ 10,000 രൂപവരെ വായ്പ അനുവദിക്കാനും കുടിശികയില്ലാത്ത കാര്‍ഷിക വായ്പകള്‍ ദീര്‍ഘകാല വായ്പയായി മാറ്റാമെന്നും യോഗത്തില്‍ തീരുമാനിച്ചു.

കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം 18 മാസംവരെ നീട്ടാം. പ്രളയത്തില്‍ ബാങ്ക് രേഖകളോ കാര്‍ഡുകളോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സൗജന്യമായി വീണ്ടും നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Ads by Google
Ads by Google
Loading...
TRENDING NOW