Sunday, November 18, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 03.26 PM

തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും ; പിന്നീട് ലൈംഗികാവയവം കീറിമുറിക്കും അവയവങ്ങള്‍ കൊത്തിയരിയും ; 61 കാരന്‍ ആദ്യം പരീക്ഷിച്ചത് കാമുകിയില്‍ ; 15 വര്‍ഷം തടവ് കഴിഞ്ഞ് 14 കാരിയെയും കൊലപ്പെടുത്തി

uploads/news/2018/08/242569/crime.jpg

ക്രൂരമായ ബലാത്സംഗ കൊലപാതകത്തിന് ഒരു തവണ തടവുശിക്ഷ അനുഭവിച്ചയാള്‍ മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായതിന് പിന്നാലെ സമാന രീതിയില്‍ 14 കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെയും കൊലപ്പെടുത്തി. ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഇരയുടെ ലൈംഗികാവയവങ്ങള്‍ മുറിച്ചുമാറ്റി മൃതദേഹം വികൃതമാക്കിയും ക്രൂരത കാട്ടി. വടക്കന്‍ റഷ്യയില്‍ ക്രിസ്റ്റീനാ സ്മിര്‍നോവ എന്ന പെണ്‍കുട്ടിയെ കാണാതായി രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കളപ്പുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വിദ്യാര്‍ത്ഥിനിയുടെ ലൈംഗികാവയവം മുറിച്ചുമാറ്റി അവയവങ്ങള്‍ വെട്ടിയരിഞ്ഞ് കഠോരവും അസ്വസ്ഥയും ഉളവാക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നാണ് പോലീസ് പറഞ്ഞത്. 61 കാരന്‍ സെര്‍ജി ഷെര്‍ബാക്കോവ് എന്ന 61 കാരനാണ് പിടിയിലായിരിക്കുന്നത്. ശനിയാഴ്ച ബൈക്ക് യാത്രയ്ക്കായി പോയ ശേഷം പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. നേരത്തേ അയല്‍ക്കാരിയായിരുന്ന സ്വന്തം കാമുകിയേയും ഇയാള്‍ ഈ രീതിയില്‍ തന്നെ കൊലപ്പെടുത്തിയിരുന്നു. തടവിലാക്കി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം ഒരു മാറിടം മുറിച്ചു മാറ്റുകയും അവയവങ്ങള്‍ കൊത്തിയരിഞ്ഞ് ലൈംഗികാവയവം കീറിമുറിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു.

ഈ കേസില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഷെര്‍ബാക്കോവ് കഴിഞ്ഞ വര്‍ഷമാണ് പുറത്തു വന്നത്. ഇത് മൂന്നാം തവണയാണ് ശിക്ഷ കിട്ടുന്ന തരത്തിലുള്ള ക്രൂരമായ കുറ്റകൃത്യം ചെയ്യുന്നത്. പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞെന്നും അവളെ വിവസ്ത്രയാക്കിയെന്നും ഷെര്‍ബാക്കോവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു മഴു ഉപയോഗിച്ചാണ് ക്രിസ്റ്റീനയെ വകവരുത്തിയെന്ന് ഇയാള്‍ പറഞ്ഞു. മദ്യലഹരിയില്‍ ആയിരുന്നെന്നാണ് ഇയാള്‍ കൊലപാതകത്തിന് നല്‍കിയിട്ടുള്ള വിശദീകരണം. ലൈംഗികാവയവങ്ങള്‍ കേടുവരുത്തുന്നത് എന്തിനാണെന്ന ചോദ്യത്തിന് മതിയായ കാരണം പറഞ്ഞിട്ടില്ല.

ശനിയാഴ്ച പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ കളപ്പുരയില്‍ നിന്നും മിലിട്ടറി ഡോക്ടറായിരുന്ന ഒരാളാണ് കണ്ടെത്തിയത്. മുഖം തകര്‍ത്തും ലൈംഗികാവയവങ്ങള്‍ മുറിച്ചുമാറ്റിയും അവയവങ്ങള്‍ വെട്ടിയരിഞ്ഞുമാണ് കാണപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെടും മുമ്പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും പെണ്‍കുട്ടിയെ പിന്നീട് മഴുവും കത്തിയും ഉപയോഗിച്ചാണ് തുണ്ടംതുണ്ടമാക്കിയതെന്നും പോലീസ് പറഞ്ഞു. ലേക്ക് സെലിഗറിനടുത്ത് നിന്നുമാണ് ഷെര്‍ബാക്കോവിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞവര്‍ഷം ജയില്‍ മോചിതനായ ശേഷം ഷെര്‍ബാക്കോവിന് നീലോവിലെ ഒരു പള്ളിയില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപിച്ചും ലൈംഗികത്തൊഴിലാളികളുമായും നിരന്തരം പള്ളിയില്‍ വരാന്‍ തുടങ്ങിയതോടെ ജോലിയില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW