Sunday, November 11, 2018 Last Updated 23 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 01.40 PM

വിഷപാമ്പിനെ കൈയ്യില്‍ പിടിച്ച് പാസ്റ്ററിന്റെ സാഹസിക പ്രകടനം, പാമ്പ് കടിയേറ്റപ്പോഴും ദൈവം രക്ഷിക്കുമെന്ന വിശ്വാസം, ഒടുവില്‍ വിഷംതീണ്ടി ബോധം പോയ പാസ്റ്റര്‍ ആശുപത്രിയില്‍

 deadly snake

വിഷപാമ്പിനെ കൈയ്യില്‍ എടുത്ത് പിടിച്ച് സാഹസിക പ്രകടനം നടത്തിയ പാസ്റ്ററിന് കടിയേറ്റു. വിഷപാമ്പിന്റെ കടിയേറ്റിട്ടും പ്രാര്‍ത്ഥന തുടരുകയാണ് കോഡി കൂഡ്‌സ് എന്ന പാസ്റ്റര്‍ ചെയ്തത്. ഒടുവില്‍ കുഴഞ്ഞ് വീഴാറായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിയേറ്റിട്ടും ആശുപത്രിയില്‍ പോകേണ്ടെന്നും ദൈവത്തില്‍ തനിക്ക് വിശ്വാസമുണ്ട് തന്നെ രക്ഷിക്കുമെന്നും കോഡി പറഞ്ഞു. ഒടുവില്‍ കോഡിയുടെ സുഹൃത്ത് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പാമ്പ് കടിയേറ്റ് വിഷം തീണ്ടി നിലത്ത് വീണപ്പോഴും തന്നെ ആശുപത്രയില്‍ കൊണ്ടുപോകേണ്ടെന്നാണ് കോഡി പറഞ്ഞത്. ദൈവത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട് തന്നെ ദൈവം രക്ഷിക്കുമെന്നും കോഡി പറഞ്ഞു. മാത്രമല്ല തന്നെ ഉയരമുള്ള മലയില്‍ കൊണ്ട് പോകണമെന്നും അവിടെ വെച്ച് ദൈവം തീരുമാനിക്കും താന്‍ ജീവിക്കണോ മരിക്കണോ എന്നും കോഡി പറഞ്ഞു.

എന്നാല്‍ കോഡിയുടെ സുഹൃത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറച്ച് സമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ കോഡിയെ രക്ഷിക്കാനാകില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2014 കോഡിയുടെ പിതാവ് ജാമി പാമ്പ് കടിയേറ്റ് മരിക്കുകയായിരുന്നു. അതും ഇത്തരത്തില്‍ കൈയ്യില്‍ പാമ്പുമായി നടത്തിയ പ്രാര്‍ത്ഥനയിലാണ് ജാമിക്ക് പാമ്പ് കടിയേറ്റത്.

ഒരു ഡോക്യുമെന്ററിക്ക് വേണ്ടി പാസ്റ്ററിന്റെ പ്രാര്‍ത്ഥന ചിത്രീകരിക്കുമ്പോഴാണ് സംഭവം. കോഡി കൈകളില്‍ പാമ്പുമായി നില്‍ക്കുന്നതും ഇയാളുടെ ചെവിക്ക് കടിയേല്‍ക്കുന്നതും ചോരവരുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് കോഡി വിയര്‍ക്കുന്നതും കുഴഞ്ഞ് വീഴാറാകുന്നതും സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ തോളിലിട്ട് പോകുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ എന്ത് കുടിച്ചാലും അവര്‍ക്ക് ഹാനി വരികയില്ല; (മാര്‍ക്കോസ് 16:18) എന്ന ബൈബിളിലെ വാക്കുകളുടെ വിശ്വാസത്തിലാണ് കോഡി വിഷപാമ്പിനെ കൈയ്യിലെടുത്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇതിലെ വിശ്വാസത്തില്‍ തന്നെയാണ് പാമ്പിന്റെ കടിയേറ്റിട്ടും ആശുപത്രിയില്‍ പോകാന്‍ പോലും കോഡി കൂട്ടാക്കാഞ്ഞതെന്നും സുഹൃത്ത് പറഞ്ഞു. 2014ല്‍ പിതാവ് മരിച്ചതിന് ശേഷം തന്റെ 23വയസിലാണ് കോഡി ഇത്തരത്തില്‍ സുവിശേഷ പ്രഭാഷണത്തിന് ഇറങ്ങുന്നത്.

2015ല്‍ 60കാരനായ ഡേവിഡ് ബ്രോക്ക് പെന്തകോസ്തല്‍ പള്ളിയില്‍ വെച്ച് ഇത്തരത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇത്തരത്തില്‍ തന്നെ 2012ല്‍ 44കാരനായ മാക്ക് റാന്‍ഡല്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Ads by Google
Wednesday 22 Aug 2018 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW