Monday, November 19, 2018 Last Updated 28 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 09.38 AM

ചാലക്കുടിപ്പുഴയില്‍ നിന്നും കരക്ക് കയറിയ മുതലയെ നാട്ടുകാര്‍ കുരുക്കിട്ട് പിടിച്ചു, ഒടുവില്‍ വിട്ടയച്ചു

crocodile

തൃശൂര്‍: പ്രളയക്കെടുതിക്ക് ശേഷം ചാലക്കുടിയിലെ പരിയാരത്തിന് സമീപം കാഞ്ഞിരപ്പള്ളിയില്‍ നിന്നും മുതലയെയാണ് നാട്ടുകാര്‍ പിടികൂടിയത്. മുതലയെ തൃശൂര്‍ മൃഗശാലയില്‍ എത്തിച്ചെങ്കിലും തിരസ്‌കരിക്കുകയാണുണ്ടായത്. സാങ്കേതിക തടസങ്ങള്‍ പറഞ്ഞാണ് മൃഗശാല മുതലയെ തിരസ്‌കരിച്ചത്.

ഇര വിഴുങ്ങിയ ശേഷം പുഴയുടെ അരികില്‍ കിടന്നിരുന്ന മുതലയെ നാട്ടുകാരാണ് പിടികൂടിയത്. പിന്നീട് പോലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ വരുന്ന സമയം മുതല പോകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് നാട്ടുകാര്‍ കുടുക്കിട്ട് പിടികൂടിയത്. ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകിയപ്പോഴും പുഴയില്‍ തന്നെയായിരുന്നു മുതല.

പിടികൂടിയില്ലായിരുന്നെങ്കില്‍ മുതല കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേനെ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. വെള്ളക്കെട്ടുള്ള സമയമായതിനാല്‍ മനുഷ്യ ജിവന് പോലും അപായമാകുമായിരുന്നു. മാത്രമല്ല മുതലയുടെ ഇണയും പുഴയില്‍ കാണാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുഴയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി

പിടികൂടിയ മുതലയെ പിന്നീട് അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ വിട്ടെന്ന് ചാലക്കുടി ഡി.എ.എഫ്.ഒ അറിയിച്ചു. അതിരപ്പള്ളിക്ക് സമീപം നേരത്തെയും മുതലയെ കണ്ടിരുന്നു. പാറപ്പുറത്ത് വിശ്രമിക്കുന്ന മുതലയെ കുടുക്കാന്‍ അന്ന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചാലക്കുടി പുഴയില്‍ മുതലയുണ്ടെന്ന അഭ്യൂഹം നേരത്തെ തന്നെ പരന്നിരുന്നു.

പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് മനുഷ്യ ജീവന് പോലും അപകടകാരികളായ മൃഗങ്ങളും ജന്തുക്കളും വീടുകളിലും പരിസരങ്ങളിലും വന്നടിഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ജീവനോടെയും ചത്ത നിലയിലും ഇവയെ കണ്ടെത്തി.

Ads by Google
Ads by Google
Loading...
TRENDING NOW