Sunday, July 21, 2019 Last Updated 58 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 09.14 AM

പ്രളയത്തിന് വിദേശസഹായം; വിലങ്ങുതടിയാകുന്നത് മുന്‍ സര്‍ക്കാരിന്റെ വിദേശനയം

 foreign policy

ന്യൂഡല്‍ഹി: സംസ്ഥാനം നേരിട്ട പ്രളയത്തില്‍ യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ നല്‍കിയ സഹായം പ്രതിസന്ധിയില്‍. വിദേശ ഏജന്‍സികുളുടെ സഹായം സ്വീകരിക്കുന്നതിനെതിരെയുള്ള ഇന്ത്യന്‍ വിദേശനയമാണ് ഇതിന് വിലങ്ങുതടിയാകുന്നത്. ഇതോടെ സംസ്ഥാനത്തു നിന്നും നിരവധി വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയരുന്നത്.

ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമുള്ള ശേഷി ഇന്ത്യക്കുണ്ടെന്നാണ് കേന്ദ്ര നിലപാട്. 2004 ന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല.

സുനാമി ഉണ്ടായപ്പോള്‍ വിദേശനയം വേണ്ടെന്ന നയം സ്വീകരിച്ചത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ്. തുടര്‍ന്നുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തിലും ജപ്പാനും അമേരിക്കയും സഹായവാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും ഇന്ത്യ നിരാകരിച്ചു.

സംസ്ഥാനത്തെ പ്രളയത്തില്‍ യുഎഇയും ജപ്പാനും അടക്കമുള്ള വിദേശരാജ്യങ്ങളും യുഎന്‍ ഉള്‍പ്പടെയുള്ള വിദേശ ഏജന്‍സികളും സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് ഈ വിദേശനയം തടസ്സം നില്‍ക്കുകയാണ്. കേരളത്തിലേക്ക് വന്ന വിദേശ സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

Ads by Google
Wednesday 22 Aug 2018 09.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW