Monday, September 10, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Aug 2018 08.52 AM

കുടിയേറ്റക്കാരെന്നു വിളിച്ചാലും മലയാളികള്‍ ഞങ്ങള്‍ക്ക് സഹോദരങ്ങള്‍; ദിവസവും രണ്ടു ലക്ഷം പൂരികള്‍ ഉണ്ടാക്കി നല്‍കി മാര്‍വാടിക്കൂട്ടത്തിന്റെ നന്മ

uploads/news/2018/08/242526/rajasthan.jpg

അന്യനാട്ടുകാരെന്നും കുടിയേറ്റ കച്ചവടക്കാരെന്നും വിളിച്ചു മലയാളികള്‍ പലപ്പോഴും മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും കേരളത്തെ സ്വന്തം നാടായി കണ്ട് ദുരിതത്തിലകപ്പെട്ട മലയാളി സഹോദരങ്ങള്‍ക്ക് സഹായം നല്‍കി കൊച്ചിയിലെ രാജസ്ഥാനി സമൂഹം. എറണാംകുളത്തു പനമ്പള്ളി നഗര്‍ 11 ക്രോസ് റോഡില്‍ താമസിക്കുന്ന മാര്‍വാടികളാണ് ദുരിതക്കയത്തില്‍ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്. എട്ടു പൂരികളും അച്ചാറുമുള്‍പ്പെടുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവര്‍ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പടെ നൂറോളം പേര്‍ വരുന്ന സംഘത്തിന്റെ കാരുണ്യ പ്രവര്‍ത്തനം പി.കെ ഷിബി എന്ന യുവതിയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

പതിനഞ്ചാം തീയതി മുതല്‍ ഭക്ഷണമൊരുക്കാന്‍ തുടങ്ങിയ സംഘം ദുരിതം തീരുംവരെ പ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവരില്‍ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാരുണ്ടെന്ന് യുവതി കുറിപ്പില്‍ പറയുന്നു. അഞ്ചു വയസ്സുള്ള കുട്ടി ഉള്‍പ്പടെ ഒത്തൊരുമയോടെ കാര്യങ്ങള്‍ ചെയ്യുന്നതു കാണുമ്പോള്‍ പണ്ട് നമ്മുടെയൊക്കെ നാട്ടില്‍ നടക്കുന്ന കല്യാണ ഒരുക്കങ്ങള്‍ പോലെ തോന്നുന്നുവെന്നും ഷിബി പറയുന്നു. ഭക്ഷണമൊരുക്കുന്ന സംഘത്തിന്റെ വിഡിയോയും ഷിബി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ഈ വീഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല... പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്... ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്.... അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു.... ദിവസ്സം. 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു... ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും.... ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും..... വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു.... ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്.... നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ... അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം.... സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു..... യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു.... ജോലിയെടുക്കുന്ന എല്ലാവര്ക്കും സമയാസമയത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു..... !!

അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ.... വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു..... ചുരുക്കം ചില മലയാളികളും.... ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു.... അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശെരിക്കും എന്തൊരു ആത്മ സംതൃപ്തി..... പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ.... ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ...!!

ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല.... പബ്ലിസിറ്റിയില്ല..... സ്വന്തം കാശുകൊടുത്തു ഓരോ ദിവസ്സവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ..... മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്.... ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു...!!

Ads by Google
Wednesday 22 Aug 2018 08.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW