Friday, November 16, 2018 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.38 PM

ഇനി ബാങ്കുകളിലേക്കു നെട്ടോട്ടം

uploads/news/2018/08/242512/car1.jpg

പ്രളയക്കെടുതിയിലായവര്‍ ആശ്വാസത്തിനായി ബാങ്കുകളിലേക്ക്‌ ഉറ്റുനോക്കുന്നു. കാര്‍ഷിക വായ്‌പകളുടെ പലിശയ്‌ക്ക്‌ ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിച്ചിടുണ്ട്‌.
കടങ്ങളുടെ കാലാവധി അഞ്ചു വര്‍ഷമാക്കിയതും ആശ്വാസം പകരുന്നതാണ്‌. മറ്റു വായ്‌പകളുടെ കാര്യത്തിലും സമാന നടപടിക്കായി ഇവര്‍ കാത്തിരിക്കുന്നു. ഓരോ ഇടപാടിനും ഈടാക്കിവരുന്ന സര്‍വീസ്‌ച്ചാര്‍ജുകള്‍ തല്‍ക്കാലം ബാങ്കുകള്‍ പിന്‍വലിക്കാന്‍ തയാറായിട്ടുണ്ടെങ്കിലും ദീര്‍ഘകാലത്തേക്കു വേണമെന്ന ആവശ്യമാണ്‌ ഉയരുന്നത്‌.
എ.ടി.എം. അടക്കമുള്ള ഉപയോഗത്തിന്‌ ഏര്‍പ്പെടുത്തിയിരുന്ന പരിധി നീക്കണമെന്നും മിനിമം ബാലന്‍സില്‍ ഇളവു വേണമെന്നുമാണ്‌ ആവശ്യം. കാര്‍ഷികവൃത്തിക്കായി സ്വര്‍ണം ബാങ്കില്‍ ഈടു നല്‍കിയ കര്‍ഷകരും ധാരാളം. എന്നാല്‍, ഇത്‌ കേവലം സ്വര്‍ണപ്പണയമായിട്ടാണു ബാങ്കുകള്‍ കണക്കാക്കുന്നത്‌. അതിനാല്‍, ഇളവുകള്‍ക്ക്‌ സാധ്യതയില്ലെന്നു കര്‍ഷകര്‍ പറയുന്നു.പ്രളയത്തില്‍ 11 ലക്ഷം പേര്‍ ഇരയായിട്ടുണ്ട്‌. ഇത്രയും പേരെങ്കിലും പരോക്ഷമായും പ്രളയക്കെടുതി നേരിടുന്നുണ്ട്‌.
ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. പൂര്‍ണമായി വാസയോഗ്യമല്ലാത്ത വീടുകളുമുണ്ട്‌. ഓടുവച്ച പഴയ വീടുകളാണ്‌ തകര്‍ന്നവയിലേറെയും. പഴയ വീടുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷയില്ല. എന്നാല്‍, ഭവനവായ്‌പ എടുത്തു പണിത വീടുകള്‍ക്ക്‌ ലഭിക്കുമെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.
മിക്ക ഇടപാടുകള്‍ക്കും ബാങ്കിനെ ആശ്രയിക്കുന്നവരാണു വ്യാപാരികള്‍. വായ്‌പയും ഓവര്‍ഡ്രാഫ്‌റ്റുമാണു കച്ചവടത്തിനു താങ്ങാകുന്നത്‌. വലിയ ബിസിനസ്‌ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ആനുകൂല്യം തുണയ്‌ക്കുമെങ്കിലും ചെറുകിട വ്യാപാരികള്‍ക്ക്‌ ഇതില്ല.
കടയിലെ സ്‌റ്റോക്കിന്‌ ഇന്‍ഷുറന്‍സുള്ളവര്‍ക്ക്‌ ധനനഷ്‌ടമുണ്ടാകില്ല. ഇലക്‌ട്രോണിക്‌ ഉപകരണക്കടകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ആനുകൂല്യം ഉണ്ടെങ്കിലും പലചരക്ക്‌ പോലുള്ളവ വില്‍ക്കുന്നവര്‍ക്ക്‌ അതുണ്ടാകണമെന്നുമില്ല.

ബൈജു ഭാസി

Ads by Google
Tuesday 21 Aug 2018 10.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW