Monday, September 10, 2018 Last Updated 16 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.37 PM

ഗുരുവായൂര്‍: ഉത്രാടക്കാഴ്‌ചക്കുല സമര്‍പ്പണം നാളെ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടക്കാഴ്‌ചക്കുല സമര്‍പ്പണം നാളെ. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ അരിമാവണിഞ്ഞ്‌ അതിനു മുകളില്‍ നാക്കിലവച്ചു മേല്‍ശാന്തിയാണ്‌ ആദ്യ കാഴ്‌ചക്കുല സമര്‍പ്പിക്കുക.
നൂറുകണക്കിനു കുലകളാണു ഭക്‌തരുടെ വകയായി ലഭ്യമാകാറുള്ളത്‌. മുന്‍കാലങ്ങളില്‍ ദേവസ്വം ഭൂമി പാട്ടത്തിനെടുത്ത്‌ നടത്തിയിരുന്നവരാണു കാഴ്‌ചക്കുല എത്തിച്ചിരുന്നത്‌. പാട്ടഭൂമികള്‍ ഇല്ലാതായതോടെ ഭക്‌തര്‍ കാഴ്‌ചക്കുല സമര്‍പ്പിച്ചു തുടങ്ങുകയുമായിരുന്നു. ഗുരുവായൂരപ്പനു ലഭിക്കുന്ന കാഴ്‌ചക്കുലയില്‍ ഒരു ഭാഗം ദേവസ്വത്തിലെ ആനകള്‍ക്കു നല്‍കും. മറ്റൊരുഭാഗം തുരുവോണദിവസത്തെ സദ്യക്ക്‌ പഴ പ്രഥമന്‍ തയാറാക്കാന്‍ ഉപയോഗിക്കുകയാണു പതിവ്‌. ബാക്കിയുള്ളത്‌ ഭക്‌തര്‍ക്കു ലേലം ചെയ്‌തു നല്‍കും.

Ads by Google
Tuesday 21 Aug 2018 10.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW