Tuesday, November 20, 2018 Last Updated 12 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.30 PM

ബാങ്കുകളില്‍ പ്രബേഷണറി ഓഫീസറാകാം 4102 ഒഴിവുകള്‍

uploads/news/2018/08/242495/car1.jpg

ബാങ്കുകളില്‍ പ്ര?ബേഷണറി ഓഫീസര്‍/മാനേജ്‌മെന്റ്‌ ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്‌.) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി 4102 ഒഴിവുണ്ട്‌.
പൊതുമേഖലാ ബാങ്കുകളിലെ പി.ഒ./മാനേജ്‌മെന്റ്‌ ട്രെയിനി തസ്‌തികയിലേക്ക്‌ ഐ.ബി.പി.എസ്‌. നടത്തുന്ന എട്ടാമത്തെ പൊതുപരീക്ഷയാണ്‌. ഐ.ബി.പി.എസ്‌- 8 എഴുതിയ ഉദ്യോഗാര്‍ഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2019-20) പി.ഒ./മാനേജ്‌മെന്റ്‌ ട്രെയിനി നിയമനങ്ങള്‍ക്കു പരിഗണിക്കൂ. ഐ.ബി.പി.എസ്‌. പൊതുപരീക്ഷയില്‍ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രാഥമിക തെരഞ്ഞെടുപ്പ്‌. പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്ക്‌ തുടര്‍ന്ന്‌ ഐ.ബി.പി.എസ്‌. സംഘടിപ്പിക്കുന്ന കോമണ്‍ ഇന്റര്‍വ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റര്‍വ്യൂവിലും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്‌ഥാനത്തില്‍ ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥിയെ ബാങ്കുകളിലൊന്നിലേക്ക്‌ അലോട്ട്‌ ചെയ്യും. 2020 മാര്‍ച്ച്‌ 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക്‌ അവസരമുണ്ട്‌. അലോട്ട്‌മെന്റ്‌ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഐ.ബി.പി.എസ്‌. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. 2018 സെപ്‌റ്റംബര്‍ നാല്‌ അടിസ്‌ഥാനമാക്കിയാണ്‌ യോഗ്യത കണക്കാക്കുക. 20നും 30നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2018 ഓഗസ്‌റ്റ് ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും വികലാംഗര്‍ക്ക്‌ പത്തും വര്‍ഷം ഉയര്‍ന്നപ്രായപരിധിയില്‍ ഇളവുണ്ട്‌. വിമുക്‌തഭടന്മാര്‍ക്ക്‌ നിയമാനുസൃത ഇളവു ലഭിക്കും.
600 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗം, അംഗപരിമിതര്‍ എന്നിവര്‍ക്ക്‌ 100 രൂപ. ഫീസടയ്‌ക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. www.ibps.in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

Ads by Google
Tuesday 21 Aug 2018 10.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW