Thursday, April 25, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.07 PM

ഏഷ്യന്‍ ഗെയിംസ്‌: പതിനാറുകാരനിലൂടെ ഇന്ത്യക്ക്‌ മൂന്നാം സ്വര്‍ണം

uploads/news/2018/08/242395/in1.jpg

ജക്കാര്‍ത്ത: ലോക ചാമ്പ്യനോടും ഒളിമ്പിക്‌ മെഡല്‍ ജേതാക്കളോടും മത്സരിച്ച്‌ ഗെയിംസ്‌ റെക്കോഡോടെ സ്വര്‍ണമണിഞ്ഞ പതിനാറുകാരന്‍ സൗരഭ്‌ ചൗധരി വിസ്‌മയമായി.
ഇന്തോനീഷ്യയില്‍ നടക്കുന്ന പതിനെട്ടാമത്‌ ഏഷ്യന്‍ ഗെയിംസില്‍ സൗരഭിന്റെ തിളക്കമാര്‍ന്ന നേട്ടത്തിലൂടെ ഇന്ത്യ മൂന്നാം സ്വര്‍ണം നേടി. ഗെയിംസിന്റെ മൂന്നാം ദിനം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തിലാണ്‌ സൗരഭിന്റെ തകര്‍പ്പന്‍ പ്രകടനം. 240.7 പോയിന്റ്‌ നേടിയാണ്‌ സൗരഭിന്റെ സുവര്‍ണ നേട്ടം. തന്റെ ആദ്യ ഗെയിംസിനിറങ്ങിയ ഇന്ത്യന്‍ താരം ഏഷ്യന്‍ ഗെയിംസ്‌ റെക്കോഡോടെയാണ്‌ സ്വര്‍ണപ്പതക്കം സ്വന്തമാക്കിയത്‌. ഈ വിഭാഗത്തില്‍ വെങ്കലവും ഇന്ത്യക്കാണ്‌. 219.3 പോയിന്റ്‌ നേടിയ അഭിഷേക്‌ വര്‍മയാണ്‌ മൂന്നാമതെത്തിയത്‌.
ഷൂട്ടിങ്ങില്‍ ഇന്നലെ വെള്ളി മെഡല്‍ കൂടി ഇന്ത്യ സ്വന്തമാക്കി. 50 മീറ്റര്‍ റൈഫിള്‍ 3 വിഭാഗം ഷൂട്ടിങ്ങില്‍ സഞ്‌ജീവ്‌ രാജ്‌പുത്താണ്‌ വെള്ളിയണിഞ്ഞത്‌. ഇന്നലെ സെപാക്‌ത്രോയിലും വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്‌തിയിലും ഇന്ത്യ വെങ്കലമണിഞ്ഞു. സെപാക്‌ത്രോയില്‍ ഗെയിംസ്‌ ചരിത്രത്തിലെ ആദ്യ മെഡലാണിത്‌. ഗുസ്‌തിയില്‍ ദിവ്യ ഖാക്രനാണ്‌ വെങ്കലം നേടിയത്‌. ഗെയിംസ്‌ മൂന്നു ദിനം പിന്നിടുമ്പോള്‍ മൂന്നു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമടക്കം 10 മെഡലുകളുമായി ഏഴാം സ്‌ഥാനത്താണ്‌ ഇന്ത്യ. 26 സ്വര്‍ണവും 16 വെള്ളിയും 12 വെങ്കലവുമടക്കം 54 മെഡലുകളുള്ള ചൈനയാണ്‌ ഒന്നാം സ്‌ഥാനത്ത്‌.

Ads by Google
Tuesday 21 Aug 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW