Friday, February 22, 2019 Last Updated 5 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.07 PM

ചന്ദ്രനില്‍ ഐസ്‌ കണ്ടെത്തി: നാസ

uploads/news/2018/08/242393/in2.jpg

വാഷിങ്‌ടണ്‍: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളില്‍ ഐസ്‌ കണ്ടെത്തിയതായി നാസ. ഇന്ത്യയുടെ ചന്ദ്രയാന്‍ 1ല്‍ നിന്നു ലഭിച്ച വിവരങ്ങളില്‍ നിന്നാണ്‌ ചന്ദ്രനിലെ ഐസിന്റെ സാന്നിദ്ധ്യം ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്‌. ചന്ദ്രന്റെ ഉപരിതലത്തിലായാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ ഭാവിയില്‍ പര്യവേക്ഷണങ്ങള്‍ക്കായും അവിടെ മനുഷ്യര്‍ക്ക്‌ താമസിക്കുന്നതിനും സഹായകമായിരിക്കും. ചന്ദ്രന്റെ ഉപരിതലത്തില്‍ ജലഹിമമാണെന്നു തിരിച്ചറിയാന്‍ നാസയുടെ മൂണ്‍ മിനറലോജി മാപ്പര്‍ (എം 3) ഉപകരണത്തില്‍ നിന്നുള്ള വിവരങ്ങളാണ്‌ ശാസ്‌ത്രജ്‌ഞര്‍ ഉപയോഗിച്ചത്‌.
ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്‌.ആര്‍.ഒ.) 2008 ലാണ്‌ ചന്ദ്രയാന്‍ 1 വിക്ഷേപിച്ചത്‌. ധ്രുവങ്ങള്‍ക്ക്‌ സമീപമുള്ള ഗര്‍ത്തങ്ങളുടെ നിഴലുകളില്‍ പുതിയതായി കണ്ടെത്തിയ ഐസ്‌ മൈനസ്‌ 156 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കില്ല.
ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചെറിയ ചരിവ്‌ കാരണം സൂര്യപ്രകാശം ഒരിക്കലും ഈ പ്രദേശങ്ങളില്‍ എത്തിയിട്ടില്ല.

Ads by Google
Tuesday 21 Aug 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW