വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ചയുണ്ടായേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
റോയിട്ടേഴ്സുമായുളള അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ജൂണ്‍ 12 നാണ് ട്രംപ്- കിം ജോങ് ഉന്‍ കൂടിക്കാഴ്ച സിംഗപ്പുരില്‍ നടന്നത്.
ഉത്തര കൊറിയന്‍ നടപടികളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ടെങ്കിലും ആണവനിരായുധീകരണത്തിനുവേണ്ട കൃത്യമായ നടപടികള്‍ ഉത്തരകൊറിയ കൈാകൊണ്ടിട്ടുണ്ടെന്നാണു താന്‍ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു.
ഉത്തര കൊറിയയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ലകാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അതേസമയം യു.എസുമായിട്ടുള്ള വ്യാപാരതര്‍ക്കം കാരണം ചൈന പഴയപോലെ സഹകരിക്കുന്നില്ലെന്നും ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ആണവപരീക്ഷണം താന്‍ നിര്‍ത്തി, ഉത്തരകൊറിയയുടെ മിസൈല്പരീക്ഷണം താന്‍ നിര്‍ത്തി. ജപ്പാന് ആവേശത്തിലാണ്, എന്താണ്. സംഭവിക്കുന്നത്. ആര്‍ക്കറിയാം. നമുക്കു കാണാം-ട്രംപ് പറഞ്ഞു.