Friday, September 14, 2018 Last Updated 29 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.07 PM

പോര്‍മുഖത്ത്‌ കുതിക്കാന്‍ തദ്ദേശീയ യുദ്ധവിമാനവുമായി ഇറാന്‍

ടെഹ്‌റാന്‍: തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനത്തിന്റെ അഭിമാനച്ചിറകിലേറി ഇറാന്‍. കൗസര്‍ എന്നു പേരിട്ട യുദ്ധ വിമാനത്തിന്റെ കോക്‌പിറ്റില്‍ പ്രസിഡന്റ്‌ ഹസന്‍ റൂഹാനി ഇരിക്കുന്ന ചിത്രം ചാനലുകള്‍ പുറത്തുവിട്ടു.
അത്യാധുനിക സജ്‌ജീകരണങ്ങള്‍, വിവിധോദ്ദേശ റഡാറുകള്‍ എന്നിവയെല്ലാമുള്ള നാലാം തലമുറ വിമാനമാണ്‌ ഇറാന്‍ നൂറു ശതമാനവും തദ്ദേശീയമായി നിര്‍മിച്ചത്‌. നാഷണല്‍ ഡിഫന്‍സ്‌ ഇന്‍ഡസ്‌ട്രി പ്രദര്‍ശനത്തിന്റെ ഭാഗമായി ടെഹ്‌റാനിലാണ്‌ വിമാനം പുറത്തിറക്കിയത്‌.
പ്രതിരോധ മന്ത്രി ആമിര്‍ ഹതാമിയാണ്‌ വിമാനം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്‌. ഭീഷണികളെ നേരിടാന്‍ മാര്‍ഗങ്ങള്‍ മേശപ്പുറത്തുണ്ടെന്നും മുന്‍പത്തെ മോശം അനുഭവങ്ങളില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളാണ്‌ മുന്നേറാന്‍ കരുത്തായതെന്നും ഇറാന്‍ യുദ്ധത്തെ പരാമര്‍ശിച്ച്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 21 Aug 2018 10.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW