Friday, September 14, 2018 Last Updated 48 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 08.33 PM

ബീവിയുടെ ഡബിള്‍ബെല്ല് കേട്ട് മുഹമ്മദ് ബസോടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍, കണ്ടക്ടറായി മകനും; ഇന്നത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്, മാതൃകയായി ഒരു കുടുബം

uploads/news/2018/08/242350/Reji-mol.jpg

പ്രളത്തില്‍ നിന്ന് അതിജീവിച്ച ജനതയെ കൈയ്യും മെയ്യും മറന്ന് സഹായിക്കുകയാണ് ഏവരും. ഏക ഉപജീവനമാര്‍ഗമായ സ്വകാര്യ ബസില്‍നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് കണ്ണൂരിലെ ഒരു കുടുംബം മാതൃകയായത്. ആദികടലായിലെ റെജിമോളും ഭര്‍ത്താവും മകനും സ്വകാര്യ ബസ് സര്‍വീസ് നടത്തി ഒരുദിവസം കൊണ്ട് ശേഖരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

ഭാര്യയായ റെജിമോളുടെ ഡബിള്‍ബെല്ല് കേട്ട് മുഹമ്മദ് ബസോടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മകന്‍ അജുവാദ് കണ്ടക്ടറായി ബസിലുണ്ട്. ആദികടലായി-കുന്നുംകൈ റൂട്ടില്‍ രാത്രി എട്ടേകാല്‍ വരെ ബസോടിച്ച് ഇവര്‍ നേടിയത് 19,235 രൂപയാണ്. ഇന്നത്തെ വരുമാനം പ്രളയബാധിതര്‍ക്ക് ഇത്താത്ത വകയെന്ന് ബാനര്‍ കെട്ടി രാവിലെ മുതല്‍ ഇവര്‍ സര്‍വ്വീസിനിറങ്ങുകയായിരുന്നു. മഹാപ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോള്‍ സ്വന്തം ബാധ്യതകള്‍ മറന്ന് ഇറങ്ങിയ ഇവരെ ബസ് യാത്രികരും കൈയ്യയച്ച് സഹായിച്ചു. ജില്ലയില്‍ നിരവധി സ്വകാര്യ ബസുകള്‍ ദുരിതബാധിതരെ സഹായിക്കാനായി ദിവസവും ധനസമാഹരണം നടത്തുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW