Thursday, June 27, 2019 Last Updated 34 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 08.24 PM

ഈ പ്രളയ ദുരിതത്തെയും നമ്മള്‍ അതിജീവിക്കും; ആല്‍ബി ചേട്ടന്റെ തമിഴ് ഡപ്പാം കൂത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

uploads/news/2018/08/242349/Albichettan.jpg

പ്രളയത്തെ ഒറ്റക്കെട്ടോടെ നേരിടുകയാണ് കേരള ജനത. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരും ഒന്നായി കഴിയുകയാണ്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടാവുന്ന കൂട്ടായ്മ കൊണ്ട് വീണ്ടും തിരിച്ചു വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏവരും. നിരാശരായി കഴിയുന്ന ആളുകളെ വീണ്ടും സന്തോഷം തിരിച്ച് കൊണ്ടുവരാന്‍ ഓരോ ദുരിതാശ്വാസ ക്യാമ്പിലെയും വോളന്റിയര്‍മാരും അധികാരികളും ശ്രമിക്കുന്നുണ്ട്.

ഏവര്‍ക്കും ധൈര്യം പകരാന്‍ ക്യാമ്പുകളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തങ്ങളുടെ ജീവിതത്തിലെ ദുരന്തം മറന്ന് മനസ് തുറന്ന് സന്തോഷിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായകമാവുന്നുണ്ട്. ഇത്തരത്തില്‍ ഒരു കലാപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മൂലമ്പിള്ളിക്കാരന്‍ ആല്‍ബി ചേട്ടന്റെ തമിഴ് ഡപ്പാം കൂത്ത് ഡാന്‍സ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പില്‍ നിന്നായിരുന്നു ഈ ഡപ്പാംകൂത്ത് ഡാന്‍സ്, ആല്‍ബി ചേട്ടന്റെ ഡാന്‍സ് ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇത്തരം മനുഷ്യരാണ് പ്രതീക്ഷയെന്നും ഈ പ്രളയ ദുരിതത്തെയും നമ്മള്‍ അതിജീവിക്കുമെന്നുള്ളതിന്റെ ഉദാഹരണമാണ് ഇത്തരം കൂട്ടായ്മകളെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Ads by Google
Tuesday 21 Aug 2018 08.24 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW