Monday, July 08, 2019 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 04.46 PM

പ്രളയക്കെടുതിയില്‍ കണ്ടത് സോഷ്യല്‍ മീഡിയയുടെ 'നല്ല മുഖം'; പ്രളയക്കെടുതില്‍ സോഷ്യല്‍മീഡിയില്‍ പ്രചരിച്ച ചില മെസ്സേജുകള്‍

uploads/news/2018/08/242327/hh.jpg

പ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ കണ്ടത് സോഷ്യല്‍മീഡിയയുടെ നല്ല മുഖം. വ്യാജഹര്‍ത്താലും തെറ്റായ സന്ദേശങ്ങള്‍ക്കൊണ്ടും സോഷ്യല്‍മീഡിയാ സന്ദേശങ്ങള്‍ക്കു വിലകല്‍പിക്കാതിരുന്ന സമയത്താണ് പ്രളയക്കെടുതിയില്‍ഒറ്റപ്പെട്ടവരേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ സോഷ്യല്‍മീഡിയ ഉപകരിച്ചത്.

ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍മീഡിയയുടെ പങ്ക്ഏറെ വലുതാണെന്ന് ഭരണകൂടംവരെ സമ്മതിച്ചുകഴിഞ്ഞു. ഇതുസംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പ്രതികരിച്ചു. കാലടി സംസ്‌കൃത കോളജില്‍പോയ മകള്‍ കോഖിലയെ വീട്ടുകാര്‍ മുന്നു ദിവസത്തിന് ശേഷം കണ്ടെത്തിയത്, ചെങ്ങന്നൂരില്‍ പ്രളയത്തില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിച്ചത്, വീട്ടില്‍വെള്ളംകയറി ഒറ്റപ്പെട്ട തൃശൂരിലെ ടോണി എന്ന പിഞ്ചു കുഞ്ഞിനെയും വീട്ടുകാരെയും വളണ്ടിയേഴ്‌സ് എത്തി രക്ഷപ്പെടുത്തിയതും എല്ലാം സോഷ്യല്‍മീഡിയ മെസ്സേജുകള്‍ വഴിയാണ്. സ്വന്തംബന്ധുക്കള്‍ഒറ്റപ്പെട്ടതായി ചൂണ്ടിക്കാണിച്ച് ബന്ധുക്കള്‍ വിദേശങ്ങളില്‍നിന്നുവരെ ഫേസ്ബുക്കില്‍ലൈവില്‍വന്നപ്പോള്‍ നാട്ടുകാര്‍വരെ വിവരം അറിയുന്നത്.

തുടര്‍ന്നുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍മീഡിയ ചുക്കാന്‍ പിടിച്ചു. ദുരിതാശ്വാസ ക്യാമ്പുളിലേക്കാവശ്യമായ ആഹാരസാധാനങ്ങള്‍, മരുന്ന്, വസ്ത്രം അടക്കമുള്ളവയുടെ കുറവും മിനുട്ടുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ പരിഹരിച്ചു. തങ്ങളുടെ ക്യാമ്പിലേക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങളുടെ ലിസറ്റ് വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ്‌ചെയ്ത മിനുട്ടുകള്‍ക്കുള്ളില്‍തന്നെ ആവശ്യവസ്തുക്കള്‍ ക്യാമ്പുകള്‍ക്ക് മുന്നിലെത്തുന്ന സ്ഥിതി വിശേഷവും ഉണ്ടായി.

തൃശൂര്‍ സെന്റ്‌തോമസ് കോളജിലെ ദുരിതാശ്വാസ കളക്ഷന്‍പോയന്റിലും തൃശൂര്‍ മഹാരാജാ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാമ്പില്‍നിന്നും ഇത്തരം ആവശ്യസാധനങ്ങളുടെ ലിസ്റ്റ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ഇവ ക്യാമ്പകള്‍ക്ക് മുന്നിലെത്തിയതായി ക്യാമ്പ് സന്ദര്‍ശിച്ച സാമൂഹ്യപ്രവര്‍ത്തക അപര്‍ണ പ്രശാന്തി പറഞ്ഞു. ഇവക്കുപുറമെ ദുരിതാശ്വാസ ക്യാമ്പുകളിലെ വളണ്ടിയേഴ്‌സിന്റെ കുറവും സോഷ്യല്‍ മീഡിയതന്നെ പരിഹരിക്കുന്ന കാഴ്ച്ചയാണുണ്ടായത്. സേവന സന്നദ്ധരായവര്‍ എവിടെയെങ്കിലും വളണ്ടിയേഴ്‌സിന്റെ കുറവുണ്ടോയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്തുകഴിഞ്ഞാന്‍ മിനുട്ടുകള്‍ക്കുള്ളില്‍തന്നെ സേവനം ആവശ്യമുള്ള ക്യാമ്പുകളുടെ ലിസ്റ്റ് കമന്റായിവരുന്ന കാഴ്ച്ചയായിരുന്നു. ഇത്തരത്തില്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തശേഷം വന്ന മറുപടികണ്ടാണ് ആക്ടിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ ജസ്ല മാടശേരി ഇന്നലെ തിരുവനന്തപുരത്തേക്ക് തിരിച്ചത്. തന്റെ ഫേസ്ബുക്ക്‌വാളില്‍ എവിടെയെങ്കിലും വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ടോയെന്ന് പോസ്റ്റിട്ടതോടെയാണ് തിരുവന്തപുരത്തും ആലുവ യു.സി കോളജിലും വളണ്ടിയേഴ്‌സ് വേണമെന്ന കമന്റ്‌വന്നത്. ഇതോടെ ഉച്ചയ്ക്കു ശേഷം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ടിക്കറ്റെടുത്ത അങ്ങോട്ടുയാത്രയായി.

വിവിധ ജില്ലകളിലെ പ്രളയബാധിത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മലപ്പുറത്തെ അഞ്ഞൂറോളം മത്സ്യത്തൊഴിലാളികളെ സഹായിച്ചതും സോഷ്യല്‍ മീഡിയ തന്നെയാണ്. 90 യന്ത്രവല്‍കൃത വള്ളങ്ങള്‍. മലപ്പുറത്തിനു പുറമെ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലെയും രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ബോട്ടുകളും മത്സ്യത്തൊഴിലാളികളും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഏതാനും പേര്‍ ഇപ്പോഴും ചാലക്കുടി, മാള, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തുടരുന്നു.
ബോട്ടുകളുടെ സഹായം തേടി പൊന്നാനി തീരദേശ പോലീസ് സ്‌റ്റേഷന്‍ വാട്‌സാപ് വഴി നടത്തിയ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒറ്റദിവസം കൊണ്ട് 21 വള്ളങ്ങളും നൂറ്റന്‍പതിലധികം മത്സ്യത്തൊഴിലാളികളുമാണ് ലോറിയില്‍ മറ്റുജില്ലകളിലേക്കു പോയത്. തിരൂര്‍ കൂട്ടായി, ഉണ്ണ്യാല്‍ എന്നിവിടങ്ങളില്‍നിന്നായി 40 വള്ളങ്ങളും നൂറിലധികം മത്സ്യത്തൊഴിലാളികളും പോയി. പരപ്പനങ്ങാടിയില്‍നിന്ന് പോയത് 20 വള്ളങ്ങള്‍. അന്‍പതിലേറെപ്പേരും കൂടെപ്പോയിട്ടുണ്ടെന്നാണ് കരുതുന്നത്. താനൂര്‍ മേഖലയില്‍നിന്നു പോയത് ആറു വള്ളങ്ങളും പരിശീലനം ലഭിച്ച 55 പേരും. പുറത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജില്ലയിലെ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ചാവക്കാട് മേഖലയിലെ നാല്‍പതോളം വള്ളങ്ങളും തൊഴിലാളികളും എത്തിയിരുന്നു.

സേവന സന്നദ്ധരായ ഒരുയുവതലമുറയെ കൂടി കേരളം പരിചയപ്പെടുന്ന കാഴ്ച്ചയാണ് ഈ പ്രളയത്തെ തുടര്‍ന്നുണ്ടായത്. യുവതലമുറ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മാത്രം ഒതുങ്ങിക്കൂടുകയാണെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടികൂടിയായിരുന്നു ഇത്.
വളന്റിയേഴ്‌സില്‍ ഭൂരിഭാഗവും യുവാക്കളും ചെറുപ്പക്കാരുംതന്നെയായിരുന്നു.

എന്നാല്‍ ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളും ഇതിനിടയിലുമുണ്ടായി. സേവനസന്നദ്ധരായ യുവതികള്‍ ഫോണ്‍നമ്പര്‍വരെ സോഷ്യല്‍മീഡിയയിലൂടെ പരസ്യമാക്കുമ്പോള്‍ അശ്ലീല കമന്റുകള്‍ നല്‍കല്‍, തെറ്റായ സന്ദേശങ്ങള്‍പോസ്റ്റ് ചെയ്യല്‍, ഗൗരവമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അശ്ലീലമെസ്സജുകള്‍ കമന്റ് നല്‍കല്‍ തുടങ്ങിയവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി നടന്നെങ്കിലും ഏറെയും ഗുണകരമായ ഫലമായിരുന്നു.

മൂന്‍കാലങ്ങളില്‍ ആരെങ്കിലും അയക്കുന്ന മെസ്സേുജകളുടെ പിതൃത്വംനോക്കാതെ ഷെയറും കമന്റും ചെയ്തിരുന്നവര്‍ ഇപ്പോള്‍ മെസ്സേജുകളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രം പ്രതികരിക്കാന്‍ തുടങ്ങി. ഓരോ മെസ്സജുകളും എന്ന് അയച്ചതാണെന്നറിയാന്‍ ഇവ പോസ്റ്റ് ചെയ്യുന്ന സമയവും തിയ്യതിയും കൂടെ കുറിക്കുക തുടങ്ങിയ നല്ല കാര്യങ്ങളും ഇതിനോടകം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കേരളീയ സമൂഹം മനസ്സിലാക്കിക്കഴിഞ്ഞു.

-വി.പി നിസാര്‍

Ads by Google
Ads by Google
Loading...
TRENDING NOW