Saturday, September 22, 2018 Last Updated 42 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 01.05 PM

ഗതികിട്ടാതെ അലയുന്ന ആത്മാവില്‍ നിന്നും ഒരു കുഞ്ഞിന് ജന്മം നല്‍കണം , ദുരാത്മാവുമായി ശാരീരികമായി ബന്ധപ്പെട്ടു; വിചിത്ര വാദവുമായി യുവതി

ghost

യുവതിയുടെ വിചിത്രമായ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. ഒരു ചാനലിന്റെ മോര്‍ണിംഗ് ഷോയിലായിരുന്നു അമതിസ്റ്റ്‌സ് റീലാം എന്ന യുവതി ചില വെളിപ്പെടുത്തലുകള്‍ നടചത്തിയത്. ദുരാത്മാവില്‍ നിന്നും തനിക്ക് ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നായിരുന്നു യുവതി പറഞ്ഞത് മാത്രമല്ല താനും ദുരാത്മാവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇവര്‍ പറയുന്നു.

ആറ് മാസമായി ദുരാത്മാവുമായി തനിക്ക് ബന്ധമുണ്ടെന്നാണ് യുവതിയുടെ വിചിത്രമായ അവകാശവാദം. തങ്ങള്‍ക്ക് ഈ ബന്ധത്തില്‍ ഒരു കുഞ്ഞിനെ ലഭിക്കുമെന്നും ഇവര്‍ പറയുന്നു. സ്പിരിച്ചുവല്‍ ഗയിഡന്‍സ് കൗണ്‍സിലറാണ് റീലാം. ഓസ്‌ട്രേലിയന്‍ കുറ്റിക്കാടുകളിലാണ് താന്‍ ദുരാത്മാവിനെ കണ്ടുമുട്ടിയത്. യുകെയിലെ വീട്ടിലേക്ക് തങ്ങള്‍ ഒരുമിച്ചാണ് പറന്നതെന്നും ഇവര്‍ പറയുന്നു.

മൈല്‍ ഹൈ ക്ലബ്ബില്‍ വെച്ചും വിമാനത്തിലെ ടോയ്‌ലറ്റില്‍ വെച്ചും തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കുറ്റിച്ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ആത്മാവ് പെട്ടെന്ന് തന്നെ സമീപിച്ചു. പെട്ടെന്ന് തന്നെ തനിക്ക് ഒരു ഇമോഷണല്‍ ഫിസിക്കല്‍ പ്രെസന്‍സ് തോന്നിയെന്നും യുവതി പറയുന്നു. പെട്ടെന്ന് തന്നെ താന്‍ ആത്മാവുമായി പ്രണയത്തിലായി. ഒരു ഹാന്‍ഡ് ഫാസ്റ്റിന്‍ങ് സെറിമണിയിലൂടെ തങ്ങള്‍ വിവാഹിതാരാകാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും യുവതി വെളിപ്പെടുത്തി.

ആത്മാവുമായി തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും എല്ലാം ആന്യോന്യം മനസിലാക്കാന്‍ സാധിക്കും. ഫാന്റെ പ്രേഗ്നന്‍സിയില്‍ തനിക്ക് വിശ്വാസമുണ്ട്. ഇത്തരത്തില്‍ ആത്മാവുമായി ബന്ധപ്പെട്ട് താന്‍ ഗര്‍ഭിണിയാകുമെന്നും കുഞ്ഞിന് ജന്മം നല്‍കുമെന്നും വിശ്വസിക്കുന്നതായി യുവതി അവകാശപ്പെടുന്നു. തനിക്ക് എന്താണ് ആവസ്യം എന്ന് തന്റെ ശരീരം മനസിലാക്കുമെന്നാണ് കരുതുന്നതെന്നും യുവതി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW