Saturday, April 20, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Tuesday 21 Aug 2018 12.42 PM

നേരിയ നഷ്ടത്തില്‍ ഓഹരി വിപണി; നിഫ്റ്റി 11,549 പോയിന്റില്‍ എത്തി

stock market

മുംബൈ: വ്യാപാര വാരത്തിന്റെ രണ്ടാം ദിനത്തില്‍ നേരിയ നഷ്ടത്തില്‍ ഓഹരി വിപണി. സെന്‍സെക്‌സ് 21.98 പോയന്റ് നഷ്ടത്തില്‍ 38,356.35ലും ദേശീയ സൂചികയായ നിഫ്റ്റി 2.30 പോയന്റ് നഷ്ടത്തില്‍ 11,549.95ലും എത്തിനില്‍ക്കുകയാണ്.

ചരിത്രത്തില്‍ ആദ്യമായാണ് നിഫ്റ്റി ഇന്നലെ 11,500 കടന്നിരുന്നു. ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ ഭൂരിഭാഗം കമ്പനികളുടെ ഓഹരികളും നേട്ടത്തിലാണുള്ളത്.

കജാരിയ സെറാമിക്‌സ്, സിഇഎസ്‌സി ലിമിറ്റഡ്, റാഡികോ ഖയിത്താന്‍ ലിമിറ്റഡ്, ക്വാളിറ്റി, വരുണ്‍ ബീവറേജസ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റെഡിങ്ടണ്‍ ഇന്ത്യാ ലിമിറ്റഡ്, റിലയന്‍സ് നേവല്‍, ഡിഎല്‍എഫ് ലിമിറ്റഡ്, ജെറ്റ് എയര്‍വെയ്‌സ്, എച്ഡിഐഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Loading...
TRENDING NOW