Friday, February 22, 2019 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.35 AM

വനിത എസ്പി ഐജിക്കെതിരെ പീഡന പരാതി നല്‍കി: തന്റെ മുന്നിലിരുന്നു അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നും ദുരുദ്ദേശത്തോടെ തൊടുന്നുവെന്നും പരാതി

police sp

ചെന്നൈ: തമിഴ്‌നാട് പോലീസ് വകുപ്പിലെ വനിത എസ്പി ഐജിക്കെതിരെ പീഡനക്കേസിന് പരാതി നല്‍കി. ലൈംഗീക ചുവയോടെ സംസാരിക്കുകയും തന്റെ മുന്നിലിരുന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടുവെന്നും ദേശീയ മാധ്യമത്തോട് പറഞ്ഞു.

നിരവധി തവണ തന്നെ കെട്ടിപ്പിടിക്കുന്നതിനും ദുരുദ്ദേശത്തോടെ തൊടുന്നതിനും ശ്രമിച്ചിരുന്നുവെന്നും പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഏഴുമാസക്കാലമായി തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടരുകയാണെന്നും സഹികെട്ടശേഷമാണ് പരാതി നല്‍കിയതെന്നും വ്യക്തമാക്കി.

നിരവധി വട്ടം ഫോണില്‍ വിളിച്ച് അശ്ലീലസ്വരത്തില്‍ സംസാരിക്കുയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു. തന്റെ ഇങ്കിതത്തിന് നിന്നില്ലെങ്കില്‍ എസ്പിക്കെതിരെ രഹസ്യ റിപ്പോര്‍ട്ട് നല്‍കുമെന്നും കരിയര്‍ നശിപ്പിക്കുമെന്നും ഐജി ഭീഷണിപ്പെടുത്തി. ഇയാളുടെ ശല്യത്തെത്തുടര്‍ന്ന് മറ്റു വകുപ്പിലേക്ക് മാറ്റണമെന്ന അപേക്ഷയും തടഞ്ഞുവെന്ന് എസ് പി മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.

വനിതയുടെ പരാതിയെത്തുടര്‍ന്ന് സര്‍ക്കാര്‍ ആഭ്യന്തര കമ്മിറ്റിയെ വച്ചു. ജോലി സ്ഥലത്തെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

Ads by Google
Tuesday 21 Aug 2018 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW