Friday, July 12, 2019 Last Updated 23 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 10.25 AM

നോക്കിനില്‍ക്കെ വെള്ളം ഉയര്‍ന്നു, അത് വീടുകളില്‍ നിറഞ്ഞു ; നാട്ടുകാരെ രക്ഷിക്കാനായി എല്ലാവരും ഒരുമിച്ചിറങ്ങി ; ദുരിതക്കയം നീന്തിക്കയറിയെങ്കിലും ഓര്‍ക്കുമ്പോള്‍ ധര്‍മ്മജനു ഞെട്ടല്‍ മാറുന്നില്ല

uploads/news/2018/08/242275/dharmajan.jpg

കൊച്ചി: "നോക്കിനില്‍ക്കെയാണു വെള്ളം ഉയര്‍ന്നത്‌. രാവിലെ മുതല്‍ ഭാര്യ പറഞ്ഞിരുന്നു, നമുക്ക്‌ തല്‍ക്കാലം മാറിനില്‍ക്കാമെന്ന്‌. അതു കാര്യമായെടുത്തില്ല. നമ്മള്‍ക്ക്‌ നന്നായറിയാവുന്ന കായലും കടലുമല്ലേ. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ കഥ മാറി. വീടുകളില്‍ വെള്ളം നിറഞ്ഞു. നാട്ടുകാരെ രക്ഷിക്കാനായി എല്ലാവരും ഒരുമിച്ചിറങ്ങി- ദുരിതക്കയം നീന്തിക്കയറിയെങ്കിലും ചലച്ചിത്രതാരം ധര്‍മ്മജനു കാഴ്‌ചകള്‍ മറക്കാനായിട്ടില്ല.

കുറേക്കഴിഞ്ഞ്‌ വീടിനടുത്ത്‌ എത്തിയപ്പോഴേക്കും താഴത്തെ നില മുങ്ങിക്കഴിഞ്ഞിരുന്നു. വഞ്ചി കിട്ടാനില്ല. മൊബൈലില്‍ സുഹൃത്തുകള്‍ക്ക്‌ മെസേജ്‌ അയച്ചതോടെ വള്ളമെത്തി. അതിലാണ്‌ അമ്മയെയും ഭാര്യയെയും കുട്ടികളെയും സുരക്ഷിതരാക്കിയത്‌. ഇപ്പോഴും വീടിനടുത്ത്‌ വെള്ളമിറങ്ങിയിട്ടില്ല. ഭക്ഷണങ്ങളും മരുന്നും ഉള്‍പ്പെടെയുള്ളവ ക്യാമ്പുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌.

ദുരന്തമാണ്‌ പലയിടങ്ങളിലെയും കാഴ്‌ച. പലരും ഒരായുസ്‌ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ വീടുകള്‍. എല്ലാ സമ്പാദ്യവും വെള്ളം കൊണ്ടുപോയി. വെള്ളമിറങ്ങിയ സ്‌ഥലങ്ങളിലെ വീടുകളില്‍ ചെളി നിറഞ്ഞിരിക്കുന്നു. പലരുടെയും നിലവിളി സഹിക്കാനാവുന്നില്ല. ഞങ്ങളുടെ നാട്ടില്‍ വെള്ളപ്പൊക്കമാണ്‌, രക്ഷിക്കണം എന്നൊക്കെപ്പറഞ്ഞ്‌ കാര്‍ഡുമായി എത്തിയിരുന്ന ഇതരസംസ്‌ഥാനക്കാരെ ഓര്‍മ്മ വരുന്നു.

അന്നൊക്കെ അതു തമാശയായി കരുതിയിട്ടുണ്ട്‌. പക്ഷേ ഇപ്പോള്‍ നമ്മുടെ നാട്ടില്‍.... പക്ഷേ, ഒരു ധൈര്യമുണ്ട്‌. നമ്മള്‍ക്ക്‌ ഒരു ആപത്ത്‌ വരുമ്പോള്‍ ഒത്തിരിപ്പേര്‍ കൂടെയുണ്ടെന്നുള്ള ധൈര്യം. എന്റെ വീട്ടില്‍ വെള്ളം കയറിയെന്ന്‌ അറിഞ്ഞ്‌ ഒത്തിരിയാളുകള്‍ വിളിച്ചു... സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍, സുഹൃത്തുക്കള്‍... അതൊരു ധൈര്യമാണ്‌. ആ ധൈര്യത്തില്‍ നമുക്ക്‌ ഒരുമിച്ചുനീങ്ങാം. പ്രളയക്കെടുതിയെ ധൈര്യമായി നേരിടാം.

Ads by Google
Ads by Google
Loading...
TRENDING NOW