Saturday, November 17, 2018 Last Updated 10 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 07.24 AM

കൃഷി നശിച്ചവര്‍ക്ക് വായ്പാതിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം ; ക്യാമ്പില്‍ ഉണ്ടായാലും ഇല്ലേലും ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം

uploads/news/2018/08/242261/flood1.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ ഉലച്ച പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ധൈര്യം പകരുന്ന നടപടിയുമായി കൃഷി മന്ത്രി. പ്രളയത്തെ തുടര്‍ന്ന് കൃഷി നശിച്ചവര്‍ക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കാനും ബാങ്കേഴ്സ് സമിതി തീരുമാനം എടുത്തു. കൃഷിമേഖലയിലെ നാശം ഉള്‍പ്പെടെ പ്രളയത്തില്‍ 20000 കോടിക്ക് മുകളിലാണ് നഷ്ടം സം സ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. അടിയന്തിര സഹായമായി 500 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

നഷ്ടം നേരിട്ട എല്ലാവര്‍ക്കും നഷ്ടപരിഹാരത്തുക ലഭ്യമാക്കുമെന്നും ക്യാമ്പില്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെല്ലാം ഇതിന്റെ ഗുണം എത്തിക്കുമെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകണമെന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ നഷ്ടം തിട്ടപ്പെടുത്താനായി വിശദമായ പരിശോധന റവന്യൂവകുപ്പ് നടത്തിയ ശേഷമായിരിക്കും തീരുമാനം എടുക്കുക. നിലവില്‍ 3274 ക്യാമ്പുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേരാണ് ഇവിടെ അഭയം തേടിയിരിക്കുന്നത്.

പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചു. 500 കോടി സഹായത്തിന് പുറമേ അരിയും ഗോതമ്പും മണ്ണെണ്ണയുമടക്കമുള്ള സഹായങ്ങളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളൊന്നും തന്നെ പര്യാപ്തമല്ലാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. പുനരധിവാസമാണ് നേരിടുന്ന പ്രധാന വെല്ലുവിളി.

നിരവധി വീടുകള്‍ പുനര്‍നിര്‍മാണം നടത്തേണ്ടി വരും. വെള്ളമിറങ്ങിയിട്ടും വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നുണ്ടെന്ന് മുഖയമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വരുമാനമാര്‍ഗമില്ലാതായവരുണ്ട്. വീടും സ്ഥലവും നഷ്ടപ്പെട്ടവരുണ്ട്. ചില വീടുകള്‍ അപകടത്തിലാണ്. വീടുകള്‍ വാസയോഗ്യമാക്കാനായുള്ള നടപടികള്‍ വേഗത്തിലുണ്ടാകും. അത് പൂര്‍ത്തിയാവുംവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരേണ്ടിവരും. വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും.

വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കും. റോഡുകള്‍ ഗതാഗത യോഗ്യമാക്കണം. വൈദ്യുതി, ടെലിഫോണ്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും തകരാറിലായിരിക്കുകയാണ്. വീടുകളിലും ക്യാമ്പുകളിലും ഉള്ളവരുടെ ആരോഗ്യത്തിനായി കർമ്മപദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യ തൊഴിലാളികൾക്ക് 29ന് തിരുവന്തപുരത്ത് ആദരം നൽകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW