Monday, August 20, 2018 Last Updated 8 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.48 PM

ശബരിമലനട ഇന്ന്‌ അടയ്‌ക്കും

uploads/news/2018/08/242258/re6.jpg

തിരുവനന്തപുരം: ചിങ്ങമാസ പൂജകള്‍ക്കായി തുറന്ന ശബരിമല ശ്രീ ധര്‍മശാസ്‌താ ക്ഷേത്രനട ഇന്ന്‌ രാത്രി 10 ന്‌ ഹരിവരാസനം പാടി അടയ്‌ക്കും. 16 ന്‌ വൈകുന്നേരമായിരുന്നു ക്ഷേത്രനട പൂജകള്‍ക്കായി തുറന്നത്‌. പമ്പാനദിയിലെ വെള്ളപ്പൊക്കവും കാരണം അയ്യപ്പഭക്‌തര്‍ക്ക്‌ സന്നിധാനത്ത്‌ എത്താന്‍ സാധിച്ചിരുന്നില്ല.
ക്ഷേത്രതന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌, ക്ഷേത്ര മേല്‍ശാന്തി ഉണ്ണിക്കൃഷ്‌ണന്‍ നമ്പൂതിരി, സഹായികള്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍, ഏതാനും ജീവനക്കാര്‍ എന്നിങ്ങനെ അമ്പതിലധികം ആളുകള്‍ മാത്രമാണ്‌ ഇപ്പോള്‍ ശബരിമല സന്നിധാനത്തുള്ളത്‌.
ഇവര്‍ക്ക്‌ വേണ്ട ഭക്ഷണവും ആവശ്യമായ പൂജാ സാധനങ്ങളും സന്നിധാനത്തെത്തിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ നടപടി സ്വീകരിച്ചിട്ടുണ്ട്‌. തിരുവോണപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 23 ന്‌ വൈകുന്നേരം 5 ന്‌ തുറക്കും. 28 ന്‌ രാത്രി നട അടയ്‌ക്കും. പമ്പയില്‍ അനുകൂല സാഹചര്യമാണുള്ളതെങ്കില്‍ അയ്യപ്പഭക്‌തരെ ശബരിമലയിലേക്കു കടത്തിവിടും.

Ads by Google
Monday 20 Aug 2018 10.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW