Thursday, September 13, 2018 Last Updated 40 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.47 PM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാഫലം

2018 ഏപ്രില്‍ മാസത്തില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ (റെഗുലര്‍ സപ്പ്‌ലൈമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കു ഓഗസ്‌റ്റ്‌ 29 വരെ അപേക്ഷിക്കാം.
2018 ഏപ്രില്‍ മാസത്തില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ മാസ്‌റ്റര്‍ ഓഫ്‌ സയന്‍സ്‌(റെഗുലര്‍), മാസ്‌റ്റര്‍ ഓഫ്‌ അപ്ലൈഡ്‌ സയന്‍സ്‌ (സപ്ലിമെന്ററി ), മെഡിക്കല്‍ ഡോക്യൂമെന്റേഷന്‍ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. സുഷ്‌മപരിശോധനയ്‌ക്കു ഓഗസ്‌റ്റ്‌ 29 വരെ അപേക്ഷിക്കാം.
2017 ഒകേ്‌ടാബറില്‍ നടന്ന ബിഎ (സിബസിസ്‌ പ്രൈവറ്റ്‌ മോഡല്‍) പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യ നിര്‍ണയത്തിനും ഓഗസ്‌റ്റ്‌ 29 വരെ അപേക്ഷിക്കാം.
2018 ജൂണില്‍ നടന്ന ബി.ഫാം(റെഗുലര്‍ സപ്ലിമെന്ററി) അവസാന വര്‍ഷ പരീക്ഷ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്‌മപരിശോധനയ്‌ക്കും പുനര്‍മൂല്യ നിര്‍ണയത്തിനും ഓഗസ്‌റ്റ്‌ 31 വരെ അപേക്ഷിക്കാം.

ബിരുദദാനച്ചടങ്ങു മാറ്റി

പ്രളയ ദുരിതത്തിന്റെ പശ്‌ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല ഓഗസ്‌റ്റ്‌ 31 ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന ഡി.ലിറ്റ്‌ ബിരുദദാനച്ചടങ്ങു മാറ്റിവച്ചു.

സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ടവര്‍ക്കായി അദാലത്ത്‌

പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്‌ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ പകരം സര്‍ട്ടിഫിക്കറ്റ്‌ സൗജന്യമായി ലഭ്യമാക്കുന്നതിന്‌ എം.ജി. സര്‍വകലാശാല സെപ്‌റ്റംബര്‍ മാസം 22 ന്‌ അദാലത്തു നടത്തുന്നു. സര്‍ട്ടിഫിക്കറ്റ്‌ നഷ്‌ടപ്പെട്ടവര്‍ പരാതികള്‍ സെപ്‌റ്റംബര്‍ 22-നു മുമ്പ്‌ നല്‍കണമെന്നു വൈസ്‌ ചാന്‍സലര്‍ അറിയിച്ചു.

ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ്‌ ചെയ്യാം

ഓഗസ്‌റ്റ്‌ 30 ന്‌ ആരംഭിക്കുന്ന നാലും ആറും സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ (2013 നു മുന്‍പുള്ള അഡ്‌മിഷന്‍ ) ബിരുദ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്നു മുതല്‍ കോളജുകളില്‍ ഡൗണ്‍ലോഡ്‌ ചെയ്യാം.

Ads by Google
Monday 20 Aug 2018 10.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW