Saturday, January 19, 2019 Last Updated 39 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

നീരവ്‌ മോഡി യു.കെയില്‍ത്തന്നെ; വിട്ടുകിട്ടാന്‍ സി.ബി.ഐ. നീക്കം

uploads/news/2018/08/242166/in3.jpg

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ വായ്‌പ്പത്തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി നീരവ്‌ മോഡി യു.കെയിലെന്നു സ്‌ഥിരീകരണം. ഇതോടെ നീരവ്‌ മോഡി വിട്ടുകിട്ടാന്‍ സി.ബി.ഐ. നടപടി തുടങ്ങി.
നീരവിനെ വിട്ടുകിട്ടാനുള്ള അഭ്യര്‍ഥന സി.ബി.ഐ. ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷര്‍ മുഖേന ഇത്‌ ബ്രിട്ടീഷ്‌ അധികൃതര്‍ക്കു കൈമാറി. നീരവ്‌ മോഡിയെ തടഞ്ഞുവയ്‌ക്കണമെന്നും ബ്രിട്ടീഷ്‌ അധികൃതരോട്‌ സി.ബി.ഐ. ആവശ്യമുന്നയിച്ചിട്ടുണ്ട്‌.
13,500 കോടി രൂപയുടെ വായ്‌പ്പത്തട്ടിപ്പ്‌ നടത്തിയ നീരവിനെതിരേ ഇന്റര്‍പോള്‍ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ നിലവിലുണ്ട്‌. ഇതിനിടയിലാണ്‌ നീരവിന്റെ സാന്നിധ്യം യു.കെ. ഔദ്യോഗികമായി സ്‌ഥിരീകരിച്ചത്‌. കേസിലെ കൂട്ടുപ്രതിയും നീരവ്‌ മോഡിയുടെ അമ്മാവനുമായ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലേക്കു കടന്നതായി നേരത്തേ സ്‌ഥിരീകരിച്ചിരുന്നു. ഇയാളെ വിട്ടുകിട്ടാന്‍ ആവശ്യമായ നടപടികളും പുരോഗമിക്കുകയാണ്‌.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW