Tuesday, November 20, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

യുറി അവ്‌നേറി അന്തരിച്ചു

uploads/news/2018/08/242164/in5.jpg

ജറുസലേം: പലസ്‌തീന്‍ രാഷ്‌ട്രത്തിനു വേണ്ടി അനുകൂല നിലപാടെടുത്ത സമാധാനപ്രവര്‍ത്തകനും ഇസ്രയേലി മാധ്യമപ്രവര്‍ത്തകനുമായ യുറി അവ്‌േനറി (94) അന്തരിച്ചു. ടെല്‍ അവീവിലെ ഇഷിലോവ്‌ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇസ്രയേല്‍ സമാധാനപ്രവര്‍ത്തനത്തിന്റെ നെടുംതൂണായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സൈനികനായും തീവ്ര വലതുപക്ഷ അനുകൂലിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1923 സെപ്‌റ്റംബറില്‍ ജര്‍മനിയിലെ ബെക്കമിലാണ്‌ ജനനം. പത്താം വയസില്‍ കുടുംബത്തോടെ നാസികളുടെ പിടിയില്‍പ്പെടാതെ ഇസ്രയേലിലെത്തി.
1965 ല്‍ രാഷ്‌ട്രീയ പ്രസ്‌ഥാനം രൂപീകരിച്ചു. പിന്നാലെ ഇസ്രയേല്‍ പാര്‍ലമെന്റിലെത്തി. ദീര്‍ഘനാള്‍ സ്വന്തം നിലയില്‍ ഹാലോം ഹാസെ എന്ന ആഴ്‌ചപ്പതിപ്പ്‌ നടത്തി. അറബ്‌ -ഇസ്രയേല്‍ യുദ്ധത്തിനു ശേഷം 1948 ലാണ്‌ പലസ്‌തീന്‍ എന്ന സ്വതന്ത്ര രാഷ്‌ട്രത്തിന്റെ ആവശ്യവുമായി മുന്നിട്ടിറങ്ങിയത്‌. 1982 ജൂലൈയില്‍ അവ്‌േനറിയും യാസര്‍ അരാഫത്തും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയാണു പലസ്‌തീന്‍ രാഷ്‌ട്രത്തിനു വഴി തെളിച്ചത്‌.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW