Monday, November 19, 2018 Last Updated 13 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.25 PM

ഇമ്രാന്‌ സൈനിക സെക്രട്ടറിയുടെ വസതി മതി

uploads/news/2018/08/242163/in4.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ പ്രധാനമന്ത്രി ആഡംബര പൂര്‍ണമായ ഔദ്യോഗിക വസതി ഒഴിവാക്കി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വസതിയില്‍ താമസിക്കും.
രണ്ടു ബുള്ളറ്റ്‌പ്രൂഫ്‌ കാറുകള്‍ മാത്രം കൈവശം വച്ച്‌ ശേഷിക്കുന്ന മുപ്പതെണ്ണം ലേലം ചെയ്‌ത്‌ ഖജനാവിലേക്കു മുതല്‍ കൂട്ടും.
ചെലവു കുറയ്‌ക്കലിന്റെ ഭാഗമായാണു തീരുമാനം. ബനിഗലയിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ്‌ ആഗ്രഹമെങ്കിലും സുരക്ഷാ ഏജന്‍സികളുടെ നിര്‍ദേശാനുസരണമാണു മിലിട്ടറി സെക്രട്ടറിയുടെ വീട്ടിലേക്കു മാറുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ 524 പരിചാരകരും 80 കാറുമാണുള്ളത്‌. അതിനു പുറമേ ബുള്ളറ്റ്‌പ്രൂഫ്‌ കാറുകള്‍ 33 എണ്ണം. സഞ്ചരിക്കാന്‍ ഹെലികോപ്‌ടറുകളും വിമാനങ്ങളും. ഭരണാധികാരികളുടെ വസതികളില്‍ ഇല്ലാത്ത ആഡംബരങ്ങളില്ല. ഏതാനും ചിലര്‍ കൊളോണിയല്‍ യജമാനന്മാരുടെ മട്ടില്‍ ജീവിക്കുമ്പോള്‍ സാധാരണക്കാര്‍ക്കു വേണ്ടി ചെലവഴിക്കാന്‍ പണമില്ല. വിദേശയാത്രകളില്‍ പ്രധാനമന്ത്രിക്കു വേണ്ടി 65 കോടിയും സ്‌പീക്കര്‍ക്കു വേണ്ടി 16 കോടിയും രൂപ ചെലവിടുന്നു. ഇവരെന്താ ലോകം കീഴടക്കാന്‍ പോകുന്നോ!
സ്വന്തം ചെലവും ഭരണച്ചെലവും കുറയ്‌ക്കാനാണു ശ്രമം. രണ്ടു വീട്ടുജോലിക്കാരെ മാത്രമേ ഒപ്പം നയ്‌ക്കൂ. രണ്ടു ബുള്ളറ്റ്‌ പ്രൂഫ്‌ കാറുകള്‍ ഒഴികെയുള്ളവ ലേലം ചെയ്യും. മറ്റു ഭരണകര്‍ത്താക്കളും ഇതു പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഗവേഷണ സര്‍വകലാശാലയാക്കി മാറ്റണമെന്നാണ്‌ ആഗ്രഹം. ചെലവുചുരുക്കല്‍ നടപ്പാക്കുന്നത്‌ എങ്ങനെ വേണമെന്നു പഠിക്കാന്‍ ഡോ. ഇസ്രത്‌ ഹുസൈന്‍ അധ്യക്ഷനായി സമിതി രൂപവത്‌കരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Ads by Google
Monday 20 Aug 2018 10.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW