Sunday, September 23, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 03.23 PM

കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ദുരന്ത നിവാരണ സേന ഇന്നവസാനിപ്പിക്കും: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

 Kerala floods

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറിത്തുടങ്ങുന്നു. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നും ഊര്‍ജ്ജിതമായി തുടരുകയാണ്. കേരളത്തിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

അതേസമയം പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേക ചട്ടമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത് പൊതുവികാരം മാത്രമാണെന്നും കേന്ദ്രം കൂട്ടിച്ചേര്‍ത്തു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും ഇനി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍ ഗണന നല്‍കിയിരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും ഇനി പുനരധിവാസത്തിനാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ മുല്ലപെപരിയാര്‍ അണക്കെട്ടിലെ 11 സ്പില്‍വേ ഷട്ടറുകളും അടച്ചു. നിലവില്‍ രണ്ടു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW