Tuesday, August 21, 2018 Last Updated 53 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 01.13 PM

ഇനി എന്ത് ദുരന്തമുണ്ടായാലും നിങ്ങള്‍ അതിജീവിക്കും, ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രചോദനമായി ടൊവിനോ(വീഡിയോ)

rescue camp

കേരളം പ്രളയത്തില്‍ വലഞ്ഞപ്പോള്‍ ദുരിതത്തിലായവര്‍ക്ക് സഹായവുമായി മുന്നിലിറങ്ങിയ താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. മഴക്കെടുതിയില്‍ വാട് നഷ്ടപ്പെട്ടവര്‍ക്ക് ഇരിങ്ങാലക്കുടയിലെ തന്റെ വീട്ടിലേക്ക് വരാമെന്ന് താരം ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ഈ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിച്ചും, സാധനങ്ങള്‍ ചുമന്നും അവരിലൊരാളെപ്പോലെ ആയിരുന്നു ടൊവിനോയുടെ പ്രവൃത്തി. ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ പ്രചോദനമായിരിക്കുകയാണ് അദ്ദേഹം. ക്യാമ്പുകളില്‍ കഴിയുന്നവരോട് ടൊവിനോ സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

അതേസമയം ക്യാമ്പ് ഏതാണെന്നോ ഏത് സ്ഥലമാണെന്നോ വ്യക്തമല്ല. കുട്ടികളും മുതിര്‍ന്നവരും അടക്കമുള്ളവര്‍ ടൊവിനോയുടെ വാക്കുകള്‍ കേട്ടിരിക്കുകയാണ്. ഇത് വളരെ വലിയ അനുഭവമാണെന്നും ഇനി ജീവിതത്തില്‍ എന്ത് ദുരന്തമുണ്ടായാലും അതിനെയെല്ലാം നിങ്ങള്‍ അതിജീവിക്കുമെന്നുള്ള ടൊവിനോയുടെ വാക്കുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW