Friday, September 21, 2018 Last Updated 20 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 12.12 PM

കലാകാരന്മാര്‍ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം; വാക്കുകള്‍ അന്വര്‍ത്ഥമാക്കി ടൊവിനോ.. സൂപ്പര്‍സ്റ്റാറുകള്‍ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍മീഡിയ

praises

കൊച്ചി: കലാകാരന്മാര്‍ സമൂഹത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് പലപ്പോഴും പലരും പറഞ്ഞ്‌കേട്ടിട്ടുള്ള കാര്യമാണ്. ഇത് ശരിവെയ്ക്കും വിധമായിരുന്നു പ്രളയം ദുരിതം വിതച്ചപ്പോള്‍ നടന്‍ ടൊവിനോ തോമസിന്റെ പ്രവൃത്തികള്‍. ലക്ഷങ്ങള്‍ സംഭാവന നല്‍കുന്നതിനെകഴിഞ്ഞും വിലയായിരുന്നു പ്രളയത്തില്‍ വലഞ്ഞവരെ രക്ഷിക്കാന്‍ അദ്ദേഹം ചെയ്ത പ്രവൃത്തികള്‍ക്ക്.

ദുരിതത്തില്‍ വലഞ്ഞവര്‍ക്ക് തന്റെ വീട്ടില്‍ സൗകര്യം ഒരുക്കിയിരിക്കുന്നെന്ന് ടൊവിനോ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മാത്രമല്ല ദുരിതാശ്വാസ ക്യാമ്പുകളിലെത്തി വിവരങ്ങള്‍ തിരക്കുകയും തന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ ടൊവിനോ ചെയ്തു.

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അരി ടൊവിനോ ചുമക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാത്രമല്ല സ്വന്തം കാറില്‍ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ക്യാമ്പില്‍ വോളന്റിയര്‍മാര്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുകയും ഏവരെയും സുരക്ഷിതരാക്കാന്‍ കൈമൈ മറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സാധാരണക്കാരനെയാണ് കാണാനായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

praises

ഇപ്പോള്‍ പ്രളയക്കെടുതിയില്‍ ഇനിയും എന്തൊക്കെ ശ്രദ്ധിക്കണം എന്നും ടൊവിനോ നിര്‍ദ്ദേശം നല്‍കുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ മാത്രം ഫോര്‍വേഡ് മെസ്സേജുകള്‍ കാരണം ബാക്കിയായത് 10000 പേര്‍ക്കുള്ള ഭക്ഷണമാണ്. ഇനി ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം; ടൊവിനൊ ഓര്‍മ്മിപ്പിച്ചു. വീട്ടിലേക്ക് തിരിച്ചുപോകുന്നവര്‍ ശ്രദ്ധിക്കേണ്ടത്, ആഹാരം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കണമെന്നും ടൊവിനൊ പറഞ്ഞു.

സൂപ്പര്‍സ്റ്റാറുകള്‍ ടൊവിനോയെ കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. യഥാര്‍ത്ഥ ജനപ്രിയനായകനും സൂപ്പര്‍സ്റ്റാറും ടൊവിനോയാണെന്നും പലരും അഭിപ്രായപ്പെടുന്നു. യാതൊരു താരജാഡയുമില്ലാതെ സാധരണക്കാരില്‍ ഒരാളായി നിന്നായിരുന്നു ടൊവിനോ പ്രളയബാധിതര്‍ക്കായി പ്രവര്‍ത്തിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW