Monday, September 10, 2018 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.53 AM

പ്രളയമാണ്, ചുറ്റിനും വെള്ളമാണ്, ഒരു പ്രളയകാല വിവാഹം; വധുവിനെ ചുമലിലേറ്റി വീട്ടിലെത്തിച്ച് വരന്‍

groom

പ്രളയമാണ്, ചുറ്റിനും പ്രളയ ജലമാണ്, ഇതിനിടെ ഒരു പ്രളയ വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനും വരനും കാല് കുത്തേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. വിവാഹസാരി ഉയര്‍ത്തി ഗൃഹപ്രവേശനം നടത്തേണ്ട അവസ്ഥയായിരുന്നു നവവധുവിന്. എന്ത് ചെയ്യെണം എന്നറിയാതെ സ്തബ്ദയായി നിന്ന വധുവിനെ ബുദ്ധിമുട്ടിക്കാന്‍ വരന്‍ ഒരുക്കമായിരുന്നില്ല.

ഭാര്യയെ ബുദ്ധിമുട്ടിക്കാതെ അവളെ എടുത്ത് പൊക്കി പ്രളയജലത്തിലൂടെ നടന്ന് വൂടിനുള്ളില്‍ എത്തിച്ചു. പ്രളയസമയത്ത് നടന്ന ഈ വിവാഹവും വധുവിനെ എടുത്തുയര്‍ത്തി വെള്ളത്തിലൂടെ നടക്കുന്ന വരന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ചുറ്റുമുള്ളവര്‍ എടുത്തോളു എന്ന് പറഞ്ഞ വരനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവം എവിടെയാണെന്നോ വീഡിയോയില്‍ ഉള്ള ആളുകള്‍ ആരൊക്കെയാണെന്നോ എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW