Saturday, February 16, 2019 Last Updated 17 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.46 AM

സൈനീക വേഷം വാടകയ്‌ക്കെടുത്ത് പിണറായി വിജയനെതിരെ വ്യാജ പ്രചരണം: കള്ളനെ തേടി പോലീസും സോഷ്യല്‍ മീഡിയയും

uploads/news/2018/08/242061/army.jpg

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം നെട്ടോട്ടമോടുമ്പോഴും ഇതിനിടെ ചില വിഷകളകള്‍ സോഷ്യല്‍ മീഡിയയില്‍ തലയുയര്‍ത്തുന്നുണ്ട്. പിണറായി വിജയനും രക്ഷാപ്രവര്‍ത്തകര്‍ക്കുമെതിരെ പട്ടാള വേഷത്തിലെത്തി ഒരാള്‍ നടത്തിയ കുപ്രചരണം വൈറലായിരുന്നു. എന്നാല്‍ ഇയാള്‍ സൈനികനല്ലെന്ന് കരസേന വ്യക്തമാക്കി. എവിടെ നിന്നോ വസ്ത്രം വാടകയ്‌ക്കെടുത്ത് രക്ഷാപ്രവര്‍ത്തനത്തെ അപഹസിച്ചും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയും വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ പ്രചരണം നടത്തുന്നവരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന് ഡിജിപി ലോക്‌നാഥ് ബഹ്‌റ നിര്‍ദേശം നല്‍കി. വ്യാജപ്രചാരണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. സംഭവത്തില്‍ കരസേനയും അന്വേഷണം ആരംഭിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് പബ്ലിക് ഇന്‍ഫര്‍മേഷനാണ് അറിയിച്ചത്. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായി സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ഉയര്‍ന്നു. വെള്ളപ്പൊക്കത്തിനിടെ നടന്ന മറ്റ് പ്രചരണങ്ങളേയും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മോശം കമന്റിട്ട യുവാവിന് ലുലു ഗ്രൂപ്പിലെ ജോലി നഷ്ടമായിരുന്നു. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം അടക്കമുളളവ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍ പ്രചാരമം നടത്തിയത്.

സൈനിക വേഷത്തിലെത്തിയ ആളെ കണ്ടെത്താനായി ഫോട്ടോ ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും പ്രചരിച്ചു. ഇയാള്‍ നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയിരുന്നു. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. യാഥാര്‍ത്ഥ്യം മനസിലാക്കാതെ നിരവധി പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.

Ads by Google
Monday 20 Aug 2018 10.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW