Saturday, November 17, 2018 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 07.32 AM

വീട് വിട്ട് വരാൻ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിയ്ക്കും ; ചെങ്ങന്നൂരില്‍ 95 ശതമാനം ആളുകളെ തിരിച്ചെത്തിച്ചു

uploads/news/2018/08/242055/chengannur.jpg

ആലപ്പുഴ: കേരളം വിറങ്ങലിച്ച് നിന്ന ജലപ്രളയം ഏറ്റവും ബാധിച്ച ചെങ്ങന്നൂരില്‍ 95 ശതമാനം ആള്‍ക്കാരെയും ഒഴിപ്പിച്ചതായി സര്‍ക്കാര്‍. ഇന്ന പാണ്ടനാട് മേഖല കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടനാട്ടില്‍ ഇപ്പോഴും വീടു വിട്ടു വരാന്‍ കൂട്ടാക്കാത്തവരെ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അതേസമയം വെള്ളമിറങ്ങിത്തുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ വേഗം കൈവരും. കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ള ആള്‍ക്കാരെ കൂടി പുറത്ത് എത്തിക്കുക ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ, തിരുവല്ല മേഖലയിൽ രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന പമ്പാതീരത്തുള്ള പാണ്ടനാട് മേഖല കേന്ദ്രീകരിച്ചായിരിക്കും ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം. ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനമാകും ഇവിടെ കൂടുതലായും നടക്കുക. വ്യോമമാര്‍ഗ്ഗം നാവികസേനയുടെ എട്ട് ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി തിരുവല്ലയില്‍ എത്തിച്ചിരിക്കുന്നത്. വെള്ളം ഇറങ്ങി തുടങ്ങിയതോടെ മത്സ്യതൊഴിലാളികളുടെ വള്ളങ്ങള്‍ക്ക് കേടുവരുന്നതിനാല്‍ അത് പറഞ്ഞുവിട്ടു. പകരം ചെറിയ വള്ളങ്ങളിലായിരിക്കും ഇനി തെരച്ചില്‍.

തിരുവന്‍വണ്ടൂരിലും കുത്തിറോഡ്, ഇടനാട്, മംഗലം, കല്ലിശ്ശേരി ഭാഗങ്ങളില്‍ അനേകര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മേപ്രാല്‍, നിരണം, ഇരവിപേരൂര്‍, ചാത്തഞ്ചേരി, പരുമല എന്നിവിടങ്ങളിലും അപ്പര്‍ കുട്ടനാട്ടിലെ മുട്ടാര്‍ എടത്വാ മേഖലയിലും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. പമ്പാനദി അപ്പുറത്ത് നാല് വാര്‍ഡുകളില്‍ ആര്‍ക്കും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല. ആറ് ദിവസമായി ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ കഴിയുകയാണ് ഇവര്‍. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമവും ഇന്ന് നടക്കും.

അതേസമയം രക്ഷാപ്രവര്‍ത്തനത്തോട് ആള്‍ക്കാര്‍ കാട്ടുന്ന വിമുഖതയാണ് എല്ലാവരേയും രക്ഷിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നത്. പത്തടിയോളം വെള്ളം കയറിയിട്ടും മുകളിലത്തെ നിലയില്‍ കഴിഞ്ഞ് വീട്ടില്‍ നിന്നും മാറാന്‍ തയ്യാറാകാത്തവര്‍ ചിലര്‍ തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതിയെന്ന നിലപാടിലാണ്. ഇവരെ നിര്‍ബന്ധിച്ച് ക്യാംപിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടനാടന്‍ മേഖലയില്‍ ഈ നിലപാട് എടുക്കുന്നവരെ പോലീസ് ഇടപെടലിലൂടെ ഒഴിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.

കുട്ടനാട്ടിലുള്ള അവസാനത്തെ ആളേയും കരയ്ക്കെത്തിയ്ക്കാനാണ് സർക്കാർ തീരുമാനം. വന്നില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിയ്ക്കും. വെള്ളം ഇരച്ചു കയറിയപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ രണ്ടേ മുക്കാൽ ലക്ഷത്തിലേറെ പേരാണ് ആലപ്പുഴയിലു ള്ളത്. ഒറ്റപ്പെട്ട മേഖലകളിൽ ഇനിയും കുടുങ്ങിക്കിടക്കുന്നവരുണ്ടോ എന്നറിയാൻ ത്രിതല പഞ്ചായത്ത് ഭരണ സമിതികളിലെ അംഗങ്ങളേയും കൂട്ടിയാകും രക്ഷാ പ്രവർത്തനം. ജംഗാറുകൾ ഉപയോഗിച്ച് വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളേയ്ക്ക് മാറ്റും.

Ads by Google
Monday 20 Aug 2018 07.32 AM
Ads by Google
Loading...
LATEST NEWS
TRENDING NOW