Wednesday, September 26, 2018 Last Updated 6 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.38 PM

പരീക്ഷകള്‍ മാറ്റി

തൃശൂര്‍: മഴക്കെടുതിയും മോശം കാലാവസ്‌ഥയും കാരണം മെഡിക്കല്‍, സര്‍വകലാശാല അലോട്ട്‌മെന്റുകള്‍, റെയില്‍വേ പരീക്ഷകള്‍ എന്നിവ മാറ്റി. റെയില്‍വേ 20, 21 തീയതികളില്‍ നടത്താനിരുന്ന അസിസ്‌റ്റന്റ്‌ ലോക്കോ പൈലറ്റ്‌ ടെക്‌നീഷ്യന്‍ പരീക്ഷ മാറ്റി. കേരളത്തില്‍ പരീക്ഷാകേന്ദ്രം ലഭിച്ചവര്‍ക്കും മറ്റ്‌ സംസ്‌ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രം ലഭിച്ച കേരളത്തില്‍നിന്നുള്ളവര്‍ക്കുമാണ്‌ പരീക്ഷ മാറ്റിയത്‌. മറ്റ്‌ സംസ്‌ഥാനങ്ങളിലുള്ളവര്‍ക്ക്‌ പരീക്ഷയില്‍ മാറ്റമില്ല.
കേരള എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റിയില്‍ ജോയിന്റ്‌ ഡയറക്‌ടര്‍ (ഐ.ഇ.സി.), അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ (വി.ബി.ഡി.), ഡിസ്‌ട്രിക്‌ട്‌ സൂപ്പര്‍വൈസര്‍ (ഐ.സി.ടി.സി.), ഡിവിഷണല്‍ അസിസ്‌റ്റന്റ്‌ (എം. ആന്‍ഡ്‌. ഇ.), ഫിനാന്‍സ്‌ അസിസ്‌റ്റന്റ്‌ എന്നീ തസ്‌തികകളിലേക്ക്‌ 19ന്‌ നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിവെച്ചതായി എല്‍.ബി.എസ്‌. ഡയറക്‌ടര്‍ അറിയിച്ചു.
ആരോഗ്യ സര്‍വകലാശാല 20, 21 തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും പ്രാക്‌ടിക്കല്‍ പരീക്ഷകളും മാറ്റി.
എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. കോഴ്‌സുകളില്‍ അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്‌ അതത്‌ കോളജുകളില്‍ പ്രവേശനം നേടുന്നതിനുള്ള സമയം 23ന്‌ വൈകുന്നേരം അഞ്ച്‌ മണിവരെയായി നീട്ടി. അഞ്ച്‌ മണിക്കുശേഷം എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. കോഴ്‌സുകളില്‍ നിലനില്‍ക്കുന്ന ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനായുള്ള മോപ്പ്‌അപ്പ്‌ കൗണ്‍സലിങ്‌ 28ന്‌ തിരുവനന്തപുരം ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലുള്ള ഓള്‍ഡ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ എം.ബി.ബി.എസ്‌./ബി.ഡി.എസ്‌. ഒഴികെയുള്ള മറ്റ്‌ മെഡിക്കല്‍/അനുബന്ധ കോഴ്‌സുകളില്‍ അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം നേടുന്നതിന്‌ 30ന്‌ വൈകുന്നേരം അഞ്ച്‌ മണിവരെ സമയം നല്‍കി. മഹാത്മഗാന്ധി സര്‍വകലാശാല ബിരുദ/ബിരുദാനന്തര/ബി.പി.എഡ്‌/ ബി.എല്‍.ഐ.എസ്‌.സി. പ്രോഗ്രാമുകളിലേക്കുള്ള അലോട്ട്‌മെന്റുംകളും മാറ്റി. മാറ്റിയ പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

Ads by Google
Sunday 19 Aug 2018 09.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW