Friday, September 14, 2018 Last Updated 32 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.33 PM

ഇനി ശ്രദ്ധാപൂര്‍വം നീങ്ങുക

uploads/news/2018/08/242050/editorial.jpg

കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റെ കാഠിന്യം അല്‍പം കുറഞ്ഞു വരികയാണ്‌. പല സ്‌ഥലങ്ങളില്‍ നിന്നും വെള്ളം ഇറങ്ങി. നീരൊഴുക്കും മഴയും കുറഞ്ഞതോടെ സ്‌ഥിതി ഗതികള്‍ സാധാരണനിലയിലേക്ക്‌ വരുന്നതിന്റെ തുടക്കമായിയുണ്ട്‌.
പ്രളയബാധിത സ്‌ഥലങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഇനി തിരിച്ച്‌ വീടുകളിലേക്ക്‌ പോകുന്നതിന്റെ ആലോചനയിലായിരിക്കും. ഇന്നുമുതല്‍ കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ നിന്ന്‌ മടങ്ങാനാണ്‌ സാധ്യത. പ്രളയ സമയമെന്നപോലെതന്നെ വളരെ ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിക്കേണ്ട സമയമാണ്‌ ഇനിയുള്ളതും. മിക്കവരും ആകെ മുങ്ങിയ വീടുകളില്‍ നിന്നാണ്‌ എല്ലാം ഇട്ടെറിഞ്ഞ്‌ പലായനം ചെയ്‌തത്‌. ഒന്നു മാറിയുടുക്കാനുള്ള തുണി പോലും ഇല്ലാതെയായിരുന്നു മിക്കവരും ക്യാമ്പുകളിലേക്ക്‌ ഓടിയത്‌. ക്യാമ്പുകളില്‍ വളരെ കുറച്ചു പേര്‍ക്ക്‌ മാത്രമേ വസ്‌ത്രങ്ങള്‍ കിട്ടിയിട്ടുള്ളു. അതിനാല്‍ തിരിച്ചു മടങ്ങുമ്പോഴും എല്ലാവര്‍ക്കും വസ്‌ത്രങ്ങള്‍ ആവശ്യമായി വരും. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

തിരിച്ചു വീടുകളില്‍ ചെല്ലുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്‌. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ വളരെ അപകടാവസ്‌ഥയിലാകാനുള്ള സാധ്യത ഏറെയാണ്‌. പഴക്കമുള്ള വീടുകളെങ്കില്‍ പ്രത്യേകിച്ചും അപകടാവസ്‌ഥ ഇല്ലെന്ന്‌ ഉറപ്പു വരുത്തിയേ ഉള്ളില്‍ കടക്കാവൂ. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കഴിഞ്ഞമാസം ആദ്യമുണ്ടായ പ്രളയത്തിനു ശേഷം വീടുകളില്‍ ഇഴജന്തുക്കള്‍ അനേകമുണ്ടായിരുന്നു. ഇവയെ കൂടാതെ തേള്‍, പഴുതാര തുടങ്ങിയ ജീവികളും അനേകം അന്നു വീടുകളില്‍ കണ്ടു. ഇനിയും അതു പ്രതീക്ഷിക്കണം. വൈദ്യുതി പ്രവാഹം ഉണ്ടാകാമെന്നതിനാല്‍ മെയിന്‍ സ്വിച്ച്‌ ഓഫാക്കിയ ശേഷം മാത്രമേ വീടുകളില്‍ കയറാവൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. വീടുകളില്‍ തിരിച്ചെത്തുന്നവര്‍ക്ക്‌ വൃത്തിയാക്കാനുള്ള സാധനങ്ങള്‍ അത്യാവശ്യമാണ്‌. അത്തരം വസ്‌തുക്കള്‍ അവര്‍ക്ക്‌ എത്തിക്കാനും ഇനി ശ്രദ്ധ വേണം.

പക്ഷേ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുകയാണെന്നത്‌ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ചില സ്‌ഥലങ്ങളിലെങ്കിലും ഇനിയും രക്ഷപ്പെടുത്താനാവാത്തവര്‍ ഉണ്ട്‌. നെല്ലിയാമ്പതി പോലെയുള്ള മലയോരങ്ങളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും അവശ്യവസ്‌തുക്കള്‍ ഇനിയും ഏറെ വേണം. അവ എത്തിച്ചു നല്‍കാനാണ്‌ അധികൃതരുടെ ഭഗീരഥ ശ്രമം. ചില ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ കുന്നുകൂടുമ്പോള്‍ മറ്റു ചിലയിടങ്ങളില്‍ അവയ്‌ക്ക്‌ ദൗര്‍ലഭ്യമുണ്ടെന്ന്‌ ഇപ്പോഴും റിപ്പോര്‍ട്ടുകള്‍ വരുന്നു. അത്‌ പരിഹരിക്കുക എന്നത്‌ അത്യന്തം ഗൗരവമുള്ളതാണ്‌. നാലു ദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവര്‍ ശാരീരികമായി ഏറെ ക്ഷീണിതരായി വീടുകളില്‍ കണ്ടേക്കാം.
അവരെ കണ്ടെത്തി ജീവന്‍ രക്ഷിക്കുക എന്നതിന്‌ ഇനി പ്രത്യേക ശ്രദ്ധ വേണം. വീടുകളിലേക്ക്‌ തിരിച്ചു ചെല്ലുന്നവരെ പോലെ, ഇത്തരം വീടുകളിലേക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനു ചെല്ലുന്നവരും എല്ലാ മുന്‍കരുതലുകളും എടുത്തു എന്ന്‌ ഉറപ്പുവരുത്തണം.

Ads by Google
Sunday 19 Aug 2018 09.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW