Friday, November 16, 2018 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
മുരളി തുമ്മാരുകുടി
Sunday 19 Aug 2018 09.33 PM

ദുരന്തകാലത്തെ മാലിന്യനിര്‍മാര്‍ജനം; വേണ്ടതു വൈദഗ്‌ധ്യം- മുരളി തുമ്മാരുകുടി എഴുതുന്നു

uploads/news/2018/08/242049/bft1.jpg

പ്രളയകാലത്തു വെള്ളമിറങ്ങിയാല്‍ ആദ്യം ആളുകള്‍ ചെയ്യുന്നത്‌ സ്വന്തം വീടുകളിലേക്കു മടങ്ങുകയാണ്‌ എന്നു പറഞ്ഞിരുന്നല്ലോ. അതില്‍ ഉള്‍പ്പെട്ട സുരക്ഷാ പ്രശ്‌നങ്ങളും പറഞ്ഞിരുന്നു. ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം. ദുരന്തകാലത്തെ മാലിന്യ നിര്‍മാര്‍ജനമാണ്‌. പ്രളയവും വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യ ഉണ്ടാക്കും. പൊതുവില്‍ ഇത്‌ രണ്ടു തരത്തിലാണ്‌. അത്‌ ഏതൊക്കെയാണെന്നു നോക്കാം...

1. ദുരന്തത്തിനു മുന്‍പ്‌ ഉപയോഗപ്രദമായിരുന്ന വസ്‌തുക്കള്‍ ദുരന്തം കാരണം മലിനമായി തീരുന്നത്‌. പ്രളയത്തില്‍ നശിക്കുന്ന മരം, വീട്ടുപകരണങ്ങള്‍, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങള്‍, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതും ആയ മരങ്ങള്‍, വാഹനങ്ങള്‍ ഇവയെല്ലാം ദുരന്തത്തില്‍ മാലിന്യങ്ങളാണ്‌.

2. ദുരിതാശ്വസ ക്യാമ്പുകളില്‍നിന്നുണ്ടാകുന്ന മാലിന്യങ്ങള്‍ (കക്കൂസ്‌ മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്‌ടങ്ങള്‍, പ്ലാസ്‌റ്റിക്‌ കുപ്പികള്‍, ഭക്ഷണ അവശിഷ്‌ടങ്ങള്‍, ക്യാമ്പിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പായ്‌്ക്കിങ്‌ വേസ്‌റ്റ്‌ ).

പല സാഹചര്യത്തിലും നഗരത്തില്‍ ഉണ്ടായിരുന്ന മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ദുരന്തം താറുമാറാക്കും. പതിവിലും ആയിരം മടങ്ങ്‌ മാലിന്യം നിര്‍മാര്‍ജനം ചെയ്യേണ്ട സാഹചര്യവുമുണ്ടാകും. ഇത്‌ ഭൗതിക സൗകര്യങ്ങളുടേയും തൊഴിലാളികളുടേയും കഴിവിനപ്പുറത്താണ്‌. നമ്മുടെ സംസ്‌ഥാനത്തു കാര്യങ്ങള്‍ ഒന്നുകൂടി വഷളാണ്‌. സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന മാലിന്യ നിര്‍മാര്‍ജനം സംവിധാനം ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലുമില്ല. അവിടെയാണ്‌ ആയിരക്കണക്കിന്‌ ടണ്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത്‌. മറ്റൊരു മിനി ദുരന്തമായി ഇതുമാറും.

രാജ്യാന്തര രംഗത്തു ദുരന്തകാല മാലിന്യ നിര്‍മാര്‍ജനത്തിനു സ്വീകരിക്കുന്ന രീതികള്‍ എന്തൊക്കെയാണെന്നു നോക്കാം.

1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്‌കരണത്തിന്‌ എന്ത്‌ സംവിധാനങ്ങള്‍ ആണ്‌ ഉള്ളത്‌, എത്ര ആളുകള്‍ അവിടെ തൊഴിലെടുക്കുന്നുണ്ട്‌, അവര്‍ക്ക്‌ എത്രത്തോളം സാങ്കേതിക ജ്‌ഞാനം ഉണ്ടെന്നതിന്റെ കണക്കെടുപ്പ്‌ നടത്തുക.
2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങള്‍, എത്ര അളവില്‍ എന്നതിന്റെ കണക്കെടുപ്പ്‌ നടത്തുക. ഇതു രണ്ടും വെള്ളമിറങ്ങി അടുത്ത 24 മണിക്കൂറിനകം നടത്തണം.
3. ഏതൊക്കെ തരം മാലിന്യങ്ങളാണു കൈകാര്യം ചെയ്യാനുള്ളത്‌ എന്നതിന്റെ ലിസ്‌റ്റ്‌ ഉണ്ടാക്കുക. പൊതുവില്‍ താഴെ പറയുന്ന വസ്‌തുക്കളാണ്‌ ഒരു പ്രളയത്തില്‍ ഉണ്ടാകുന്നത്‌- പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍

- മരത്തിന്റെ ഉരുപ്പടികള്‍ (ചീത്തയായ ഫര്‍ണിച്ചര്‍, മേശകള്‍, കസേരകള്‍, വാതില്‍, ജനല്‍)
- ചീത്തയായ ബഡുകള്‍, സോഫകള്‍
- പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍
- വസ്‌ത്രങ്ങള്‍
- പേപ്പര്‍
- ചീത്തയായ ഭക്ഷണ വസ്‌തുക്കളും ഫ്രിഡ്‌ജില്‍ ഉണ്ടായിരുന്ന മറ്റു വസ്‌തുക്കളും
- ഫ്രിഡ്‌ജ്‌, വാഷിങ്‌ മെഷീന്‍, തുടങ്ങിയവ
- കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്‍വെര്‍ട്ടര്‍, സോളാര്‍ തുടങ്ങിയ ഇലക്രേ്‌ടാണിക്‌ സാധനങ്ങള്‍
- വീട്ടിലും ആശുപത്രിയിലും ഫാര്‍മസിയിലും ഉള്ള മരുന്നുകള്‍
- ലബോറട്ടറികളില്‍ ഉള്ള രാസവസ്‌തുക്കള്‍
- വളക്കടകളിലും മറ്റുമുള്ള കീടനാശിനികള്‍
- ഫാക്‌ടറികളിലും മറ്റുമുള്ള രാസ പദാര്‍ഥങ്ങള്‍
- മൃഗങ്ങങ്ങളുടെ മൃതദേഹങ്ങള്‍
- മറിഞ്ഞു വീണതും ചീഞ്ഞു പോയതും
ആയ മരങ്ങള്‍
- കേടായ വാഹനങ്ങള്‍
-ദുരിതാശ്വാസ ക്യാമ്പിലെ
പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍
- നിറഞ്ഞു നില്‍ക്കുന്ന ചെളി

4. പ്രളയത്തിന്റെ സാഹചര്യത്തില്‍ പുതിയ ക്യാമ്പ്‌ മാലിന്യങ്ങള്‍ ഒഴിച്ചു മറ്റെല്ലാം ചെളിയില്‍ മുങ്ങിയ അവസ്‌ഥയില്‍ ആയിരിക്കും. എങ്ങനെയാണ്‌ ഈ വസ്‌തുക്കളെ കൈകാര്യം ചെയ്യുന്നതെന്ന്‌ സര്‍ക്കാരിന്‌ വ്യക്‌തമായ രൂപം അടുത്ത 48 മണിക്കൂറിലുണ്ടാകണം. അല്ലെങ്കില്‍ തീരുമാനം ജനങ്ങള്‍ നേരിട്ട്‌ ഏറ്റെടുക്കും (പാലത്തിന്റെ മുകളില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക്‌ ഒഴുക്കുന്ന വീഡിയോ കണ്ടു, ഇനിയുള്ള ദിവസങ്ങളില്‍ മറ്റു പ്രായോഗികമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഇത്തരം മാര്‍ഗങ്ങള്‍ വ്യാപകമാകും).
5. നാല്‌ അടിസ്‌ഥാന കാര്യങ്ങള്‍ ആണ്‌ ദുരന്തകാലത്തെ വേസ്‌റ്റ്‌ മാനേജ്‌മെന്റില്‍ പ്രധാനമായത്‌
- എത്ര കൂടുതല്‍ വസ്‌തുക്കള്‍ വീട്ടില്‍ തന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്കു കളയാനുണ്ടാകു. അതുകൊണ്ടു തന്നെ വസ്‌തുക്കള്‍ വൃത്തിയാക്കി രണ്ടാമത്‌ ഉപയോഗിക്കുന്നതും പകരമായി ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കണം.
-കാമ്പിലേക്ക്‌ വസ്‌തുക്കള്‍ കൊണ്ടുവരുന്നത്‌ എത്ര കുറച്ചു പ്ലാസ്‌റ്റിക്ക്‌ പാക്കിങ്ങുകള്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്‌
- പുറത്തേക്കു കളയുന്ന വസ്‌തുക്കള്‍ ഒരുമിച്ചു കൂട്ടാതെ തരം തിരിച്ചു മാറ്റണം.
- വീട്ടില്‍നിന്ന്‌ ഇത്തരത്തില്‍ വേര്‍തിരിച്ച വസ്‌തുക്കള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന്റെ വ്യക്‌തമായ ഒരു സംവിധാനം വേണം. അത്‌ ഒരാഴ്‌ചയ്‌ക്കകം സജ്‌ജമാക്കണം.
6. മാലിന്യങ്ങള്‍ ശേഖരിക്കാനും നിര്‍മാര്‍ജനം ചെയ്യാനും ഇപ്പോള്‍ തന്നെ ഒരു സംവിധാനവും ഇല്ലാത്ത സംസ്‌ഥാനത്തില്‍ പുതിയതായി എല്ലാ മാലിന്യങ്ങള്‍ക്കും വെവേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുകയെന്നതു സാധാരണ പ്രായോഗികമല്ല. ഇതിനു പണം എവിടെനിന്നു കിട്ടും? പണം കിട്ടിയാല്‍പ്പോലും കേരളത്തില്‍ ഒരിടത്തും മാലിന്യം സംസ്‌കരിക്കാനോ ശേഖരിച്ചു വെയ്‌ക്കാനോ സ്‌ഥലം തരാനും ആരും തയാറാവില്ല.
7. ഖരമാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത്‌ എലിയും മറ്റും പെരുകാനിടയാക്കും. മാലിന്യങ്ങള്‍ വീടിനടുത്തുനിന്നു മാറ്റാതെ പുനര്‍ നിര്‍മാണം സാധ്യമല്ല. മാലിന്യങ്ങള്‍ വീടിനു മുന്‍പില്‍ കിടക്കുന്നിടത്തോളം കാലം മാനസികമായി ദുരന്തം ആളുകളില്‍നിന്ന്‌ അകലുന്നുമില്ല.
8. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്‌തമായി ഇടപടേണ്ടി വരും. ഓരോ വാര്‍ഡിലും വെറുതെ കിടക്കുന്ന സ്‌ഥലം കുറച്ചു നാളത്തേക്കു താല്‍ക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്‌ഥലമായി കണ്ടുപിടിക്കണം. അവ വാടക കൊടുത്ത്‌ ഏറ്റെടുക്കേണ്ടി വരും, ഉടമസ്‌ഥര്‍ വിസമ്മതിച്ചാല്‍ അധികാരം ഉപയോഗിക്കേണ്ടി വരും. മാലിന്യങ്ങള്‍ ഈ സ്‌ഥലത്ത്‌ എത്തിക്കാനുള്ള ചെലവ്‌ സര്‍ക്കാര്‍ വഹിക്കേണ്ടതായും വരും.

9 . കേടായ വാഹങ്ങള്‍, വൈറ്റ്‌ ഗുഡ്‌സ്‌, ഇ-മാലിന്യങ്ങള്‍ ഒക്കെ നിര്‍മിച്ച കമ്പനികളോട്‌ ഏറ്റെടുത്തു സംസ്‌കരികാന്‍ പറയേണ്ടി വരും. ഇന്ത്യയിലെ നമ്പര്‍ വണ്‍ ലക്ഷ്വറി കമ്പോളം ആണെന്ന മാര്‍ക്കറ്റ്‌ പവര്‍ ഉപയോഗിക്കണം, അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരങ്ങള്‍ ഉപയോഗിക്കണം.
10 . ശേഖരിച്ചു വച്ച മാലിന്യങ്ങള്‍ സമയബന്ധിതമായി ട്രീറ്റ്‌ ചെയ്യാന്‍ പദ്ധതി ഉണ്ടാക്കണം. പുതിയ കേന്ദ്രങ്ങള്‍ അതിനു വേണ്ടി ഉണ്ടാക്കേണ്ടി വരും. ജപ്പാനില്‍ മൂന്നു വര്‍ഷമാണ്‌ സര്‍ക്കാര്‍ ഇതിന്‌ സമയപരിധി തീരുമാനിച്ചത്‌, അതിന്‌ വേണ്ട നൂറു ശതമാനം ചെലവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട്‌ മുനിസിപ്പാലിറ്റികള്‍ക്കു നല്‍കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ഒക്കെ വലിയ ചെലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക്‌ ശേഷം ഖരമാലിന്യ നിര്‍മാര്‍ജനത്തിന്റെ ചെലവ്‌ മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നു. കേരളത്തിന്‌ ഇപ്പോള്‍ കേന്ദ്രത്തില്‍നിന്നു കിട്ടിയ അഞ്ഞൂറ്‌ കോടി രൂപ ഉപയോഗിച്ചാലും നമ്മുടെ മാലിന്യ നിര്‍മാര്‍ജനം പോലും നന്നായി ചെയ്യാന്‍ പറ്റില്ല. ഇതിന്‌ വിഭവങ്ങള്‍ കണ്ടെത്തണം.
11 . ദുരന്തകാലത്തെ മാലിന്യ നിര്‍മാര്‍ജനത്തില്‍ വിദഗ്‌ധര്‍ ലോകമെമ്പാടുമുണ്ട്‌. സര്‍ക്കാരിന്‌ അവരുടെ വിദഗ്‌ദ്ധ സഹായം തേടാവുന്നതാണ്‌. സംസ്‌ഥാനത്ത്‌ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്‌കരണത്തില്‍ അറിവുള്ള സാങ്കേതിക വിദഗ്‌ദ്ധരില്ല.

മുരളി തുമ്മാരുകുടി

Ads by Google
മുരളി തുമ്മാരുകുടി
Sunday 19 Aug 2018 09.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW