Saturday, November 17, 2018 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.28 PM

പച്ചക്കറി, പലചരക്ക്‌ വരവ്‌ സാധാരണനിലയിലാകാന്‍ ആഴ്‌ചകളെടുക്കും

uploads/news/2018/08/242040/k4.jpg

കൊച്ചി: ജില്ലയില്‍ പച്ചക്കറിയുടെയും അവശ്യവസ്‌തുക്കളുടെയും വരവ്‌ സാധാരണനിലയിലാകാന്‍ ആഴ്‌ചകളെടുക്കുമെന്നു സൂചന. കഴിഞ്ഞദിവസങ്ങളില്‍ എറണാകുളം മാര്‍ക്കറ്റ്‌ ഉള്‍പ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട ചന്തകളിലും വ്യാപാര സ്‌ഥാപനങ്ങളിലും പച്ചക്കറി, പലചരക്ക്‌ സാധനങ്ങള്‍ തീര്‍ന്നിരുന്നു. വെള്ളം പൊങ്ങി ഗതാഗതം തടസപ്പെട്ടതോടെ തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറി, പലചരക്ക്‌ വരവും നിലച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കു സാധനങ്ങള്‍ കൊണ്ടുപോയതും ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ ജനം വീടുകളിലേക്ക്‌ ഇരട്ടിയിലധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതും ക്ഷാമത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാളുകളിലും വലിയ തിരക്ക്‌ അനുഭവപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ എത്തിക്കാനായി ബിസ്‌കറ്റ്‌, റസ്‌ക്‌, അരി, സോപ്പ്‌, സാനിറ്ററി നാപ്‌കിന്‍, ബേബി നാപ്‌കിന്‍ എന്നിവയാണ്‌ ആളുകള്‍ കൂടുതലായി വാങ്ങുന്നത്‌. ഇതിനിടെ കടകളില്‍ വെള്ളം പൊങ്ങി അരി അടക്കമുള്ള സാധനങ്ങള്‍ നശിച്ചത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നുണ്ട്‌. ഓണം ലക്ഷ്യമിട്ട്‌ കൂടുതല്‍ സാധനങ്ങള്‍ എത്തിച്ച കടയുടമകളാണ്‌ ദുരിതത്തിലായത്‌.
അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ്‌ മൂലം പ്രതിസന്ധിയിലാണെന്ന്‌ ഹോട്ടല്‍ വ്യാപാരികള്‍ പറഞ്ഞു. പച്ചക്കറികളും മറ്റും ലഭിക്കാത്തത്‌ വരുംദിവസങ്ങളില്‍ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ്‌ ഹോട്ടലുകാര്‍ പറയുന്നത്‌. മിക്ക ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്‌. അതേസമയം, ശനിയാഴ്‌ച മുതല്‍ എറണാകുളം മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്‌. സാധാരണ വരുന്നതിന്റെ പകുതിയില്‍ താഴെ വാഹനങ്ങളാണ്‌ മാര്‍ക്കറ്റില്‍ ശനിയാഴ്‌ച എത്തിയത്‌.

Ads by Google
Sunday 19 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW