Friday, February 22, 2019 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Sunday 19 Aug 2018 09.28 PM

കോട്ടയത്തു റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കെ പാര്‍ട്ടിയെ അറിയിക്കാതെ ജര്‍മനിക്കു പറന്നു; രാജുവിന്റെ മന്ത്രിക്കസേര തെറിച്ചേക്കും

uploads/news/2018/08/242036/k.-raju.jpg

തിരുവനന്തപുരം: പ്രളയരക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നിര്‍വഹിക്കാതെ ജര്‍മനിക്കു പോയ മന്ത്രി കെ. രാജുവിനെതിരേ സി.പി.ഐ. കര്‍ശനനടപടിക്ക്‌. സംഭവം പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം. രാജുവിന്റെ മന്ത്രിസ്‌ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നല്‍കുന്നത്‌.

ലോക മലയാളി കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ 16-നാണ്‌ രാജു ജര്‍മനിക്കു പോയത്‌. കോട്ടയം ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല രാജുവിനായിരുന്നു.

കോട്ടയത്തു റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്‌. ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്‌, മന്ത്രിയെ തിരിച്ചുവിളിച്ചു. എന്നാല്‍ വിമാന ടിക്കറ്റ്‌ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന്‌ ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്‌തിയുണ്ടെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ "മംഗള"ത്തോടു പറഞ്ഞു.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Sunday 19 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW