Saturday, November 17, 2018 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.28 PM

ലോറി നിറച്ച്‌ നന്മയുമായി പനീര്‍ ശെല്‍വമെത്തി

uploads/news/2018/08/242034/k12.jpg

നെടുങ്കണ്ടം: ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു സഹായവുമായി തമിഴ്‌നാടും. 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ തമിഴ്‌നാട്‌ ഉപമുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റായ കമ്പംമെട്ടിലെത്തി ഇടുക്കി ആര്‍.ഡി.ഒ: എം.പി.വിനോദിനു കൈമാറി.
തമിഴ്‌നാട്‌ സര്‍ക്കാരും തേനി ജില്ലയിലെ അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകരും ചേര്‍ന്നു ശേഖരിച്ച 11 ലോറി നിറയെ സാധനങ്ങളുമായാണു പനീര്‍ ശെല്‍വം എത്തിയത്‌.
ഇതു കൂടാതെ തേനി തഹസില്‍ദാര്‍ ആറ്‌ വാഹനങ്ങള്‍ നിറയെ അവശ്യ സാധനങ്ങള്‍ ബോഡിമെട്ട്‌ വഴി ഉടുമ്പന്‍ചോല താലൂക്ക്‌ ഓഫീസിലും എത്തിച്ചു. 15 ടണ്‍ അരി, രണ്ട്‌ ടണ്‍ വീതം ആട്ട, മൈദ, ഒന്നര ടണ്‍ വീതം പരിപ്പ്‌, പയര്‍, മൂന്ന്‌ ടണ്‍ പഞ്ചസാര, 1000 ലിറ്റര്‍ വെളിച്ചെണ്ണ, രണ്ട്‌ ടണ്‍ വീതം പാല്‍പ്പൊടി, തേയില, അഞ്ച്‌ ടണ്‍ പച്ചക്കറികള്‍ തുടങ്ങിയവയാണു കൈമാറിയത്‌.
ഭക്ഷ്യവസ്‌തുക്കള്‍ വിവിധ പ്രദേശങ്ങിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ റവന്യു വകുപ്പ്‌ എത്തിക്കും.
കേരളത്തിലെയും തമിഴ്‌നാട്ടിലേയും ജനങ്ങള്‍ സഹോദരങ്ങളാണ്‌, തമിഴ്‌നാട്ടില്‍ പ്രളയമുണ്ടായപ്പോള്‍ കേരളം തന്ന സഹായം സ്‌മരിക്കുന്നു. മലയാളികളോടൊപ്പം സര്‍ക്കാരും അണ്ണാ ഡി.എം.കെ.യും പങ്കു ചേരുന്നു-എന്നു പനീര്‍ ശെല്‍വം പറഞ്ഞു.

Ads by Google
Sunday 19 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW