Sunday, September 23, 2018 Last Updated 13 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.28 PM

പ്രളയ "ഭൂജാതനായി" മുഹമ്മദ്‌ സ്വാലിഹും , രക്ഷകരായതു നാവികസേന

uploads/news/2018/08/242033/k11.jpg

കൊച്ചി : നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയെ അതിജീവിച്ച്‌ ഒരു കുരുന്നുകൂടി ഭൂജാതനായി. നാവികസേന ഹെലികോപ്‌ടറില്‍ രക്ഷപ്പെടുത്തിയ ആലു ചെങ്ങമനാട്‌ കളത്തിങ്കല്‍ വീട്ടില്‍ സജിത ജബീല്‍ നേവി ആശുപത്രിയില്‍ കുഞ്ഞിനു ജന്മം നല്‍കിയതിനു പിന്നാലെയാണു മൂന്നുദിവസം ദുരിതക്കയത്തില്‍ കഴിഞ്ഞ വെളിയത്തുനാട്‌ ചെട്ടിപറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ താഹിറ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്‌.
കുഞ്ഞിന്റെ പേര്‌ മുഹമ്മദ്‌ സ്വാലിഹ്‌. ബോട്ടിലെത്തി താഹിറയ്‌ക്കു രക്ഷകരായതും നാവികസേനയാണ്‌. സജിതയെ നാവികസേന ഹെലികോപ്‌ടറില്‍ രക്ഷപ്പെടുത്തുന്ന ചിത്രവും പിന്നീടു കുഞ്ഞുമൊത്തുള്ള ചിത്രവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണു താഹിറയേയും രക്ഷപ്പെടുത്തിയത്‌. പൂര്‍ണഗര്‍ഭിണിയായ താഹിറ വെള്ളം കയറിയ വീട്ടില്‍ കുടുങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞദിവസം പ്രസവവേദന ആരംഭിച്ചതോടെ മൊബൈലില്‍ സന്ദേശം അയയ്‌ക്കുകയും നാവികസേനയുടെ ബോട്ട്‌ എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായി കഴിയുന്നു.

Ads by Google
Sunday 19 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW