Wednesday, February 13, 2019 Last Updated 54 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.22 PM

ഹജ്‌ജിനു തുടക്കം; അറഫാ സംഗമം ഇന്ന്‌

uploads/news/2018/08/241969/in4.jpg

മക്ക: വിശുദ്ധ ഹജ്‌ജിന്റെ കര്‍മങ്ങള്‍ക്കു തുടക്കം. അറഫ സംഗമം ഇന്ന്‌. 20 ലക്ഷത്തിലധികം ഹാജിമാരാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഹജ്‌ജിനെത്തിയത്‌. അള്ളാഹുവിനു മുമ്പാകെ സമര്‍പ്പണ മനസോടെ സന്നിഹിതരായതിന്റെ നിര്‍വൃതിയിലാണ്‌ ഹാജിമാര്‍.
ജബലുര്‍റഹ്‌മയുടെ താഴ്‌വാരത്തിലേക്ക്‌ ഇന്നലെ അര്‍ധരാത്രി മുതല്‍ ലബ്ബൈക്ക ചൊല്ലി വിശ്വാസികള്‍ ഒഴുകിത്തുടങ്ങി. ഇന്ത്യയില്‍നിന്ന്‌ 1,75,025 ഹാജിമാരാണ്‌ ഇത്തവണ ഹജ്‌ജിനെത്തിയത്‌. കേരളത്തില്‍നിന്ന്‌ 11,689 പേര്‍ സംസ്‌ഥാന ഹജ്‌ കമ്മിറ്റി മുഖേന വന്നു. പ്രളയദുരിതം മൂലം യാത്ര വൈകിയ കേരളത്തില്‍നിന്നുള്ള 381 ഹാജിമാര്‍ വെള്ളിയാഴ്‌ച രാത്രി മക്കയിലെത്തി. കിങ്‌ അബ്‌ദുല്ല പാലത്തിനു സമീപം സൂഖുല്‍ അറബ്‌ റോഡിനും ജൗഹറ റോഡിനും ഇടയിലാണ്‌ ഇന്ത്യന്‍ ഹാജിമാര്‍ക്ക്‌ താമസം.
ഇവിടെനിന്നു രണ്ട്‌ കിലോമീറ്റര്‍ അകലെയാണ്‌ കല്ലേറ്‌ ചടങ്ങ്‌ നടക്കുന്ന ജംറ. ഹാജിമാര്‍ക്ക്‌ അറഫയിലേക്ക്‌ പോകാന്‍ മശാഇര്‍ മെട്രോ ട്രെയിന്‍ സര്‍വിസ്‌ ഇന്നലെ രാത്രിയില്‍ തുടങ്ങി. ഇന്ത്യന്‍ സൗഹൃദ സംഘത്തലവന്‍ സയ്യിദ്‌ മുഹമ്മദ്‌ അമാര്‍ രിസ്‌വി അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.

Ads by Google
Sunday 19 Aug 2018 09.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW