Friday, September 14, 2018 Last Updated 38 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.22 PM

പ്രളയക്കെടുതി: സഹാനുഭൂതി പ്രകടിപ്പിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ

uploads/news/2018/08/241968/in3.jpg

വത്തിക്കാന്‍: കേരളത്തില്‍ പ്രളയദുരിതം നേരിടുന്നവരോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഇന്നലെ 12 ന്‌ പതിവുള്ള ത്രികാലപ്രാര്‍ഥനയുടെ അവസാനത്തിലാണ്‌ മാര്‍പാപ്പാ കേരളത്തിലെ ജനങ്ങളോട്‌ ഐക്യദാര്‍ഡ്യവും സഹാനുഭൂതിയും പ്രകടിപ്പിച്ചത്‌. വേദനിപ്പിക്കുന്നവരെ സഹായിക്കാന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ക്കൊപ്പം താനുമുണ്ടെന്ന്‌ പാപ്പാ അറിയിച്ചു.
പ്രിയ സഹോദരങ്ങളെ, കേരളത്തിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയുടെ കെടുതിയിലാണ്‌. മഴകാരണം വെള്ളപ്പൊക്കവുംഉരുള്‍പൊട്ടലും മണ്ണൊലിപ്പും വന്‍ ജീവനഷ്‌ടം വരുത്തിയിട്ടുണ്ട്‌. ധാരാളംപേരെ കാണാതായിട്ടുമുണ്ട്‌. ആയിരങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട്‌ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കണം. വേണ്ട സഹായം രാജ്യാന്തര സമൂഹം നല്‍കണം. കെടുതിയില്‍ വേദന അനുഭവിക്കുന്ന സകലര്‍ക്കുംവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയുമാണെന്നും മാര്‍പാപ്പ വ്യക്‌തമാക്കി.

Ads by Google
Sunday 19 Aug 2018 09.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW