Friday, September 14, 2018 Last Updated 38 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.21 PM

ഇന്തോനീഷ്യയിലും ഫിജിയിലും ഭൂചലനം

സുവാ/ലോംബോക്‌: ഫിജിയിലും ടോങോയിലും ഇന്തോനീഷ്യയിലും ശക്‌തിയേറിയ ഭൂചലനം. ഫിജിയിലെ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തി. ഇന്തോനീഷ്യയിലെ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.ഫിജിയിലെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഫിജിയില്‍നിന്നും 142 കിലോമീറ്റര്‍ കിഴക്ക്‌ ല്യുക്കായാണെന്ന്‌ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു ഭൂകമ്പ മുണ്ടായത്‌. എന്നാല്‍ നാശനഷ്‌ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.
ഭൂകമ്പത്തിന്റെ തീവ്രത ഗുരുതരമാണെന്ന്‌ യു.എസ്‌. സുനാമി മുന്നറിയിച്ചു കേന്ദ്രവും വ്യക്‌തമാക്കിയിട്ടുണ്ട്‌.ഇന്തോനീഷ്യയില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഭൂചലനം.

Ads by Google
Sunday 19 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW