Monday, November 19, 2018 Last Updated 29 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 10.10 PM

കോഫി അന്നാന്‍ അന്തരിച്ചു

uploads/news/2018/08/241874/2.jpg

ബേണ്‍: യു.എന്‍. സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ (80) അന്തരിച്ചു. 1997 മുതല്‍ 2006 വരെയാണ്‌ അദ്ദേഹം യു.എന്നിനെ നയിച്ചത്‌. 2001 ലാണ്‌ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത്‌.
ഘാനെയിലെ കുമാസിയിലാണു ജനനം. 1962 ല്‍ ലോകാരോഗ്യ സംഘടനയുടെ ജനീവാ ഓഫീസില്‍ ജോലിക്കു ചേര്‍ന്നു. ആഫ്രിക്കയില്‍ എയ്‌ഡ്‌സ്‌ പടരുന്നതിനെതിരേ നടത്തിയ പ്രവര്‍ത്തനമാണ്‌ അദ്ദേഹത്തെ ലോകപ്രശസ്‌തനാക്കിയത്‌. പരിസ്‌ഥി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. യു.എന്‍. സെക്രട്ടറി ജനറല്‍ ആകുന്ന ആദ്യ കറുത്ത വര്‍ഗക്കാരനാണ്‌ അന്നാന്‍. അന്നാന്റെ കാലത്താണ്‌ യു.എന്‍. ഏറെ വിവാദങ്ങള്‍ നേരിട്ടത്‌.
2012 ല്‍ യു.എന്‍. അറബ്‌ ലീഗിന്റെ പ്രത്യേക പ്രതിനിധിയായി. നൈജീരിയക്കാരി ടിറ്റി അലാകിയയാണ്‌ ആദ്യ ഭാര്യ. 1965 ലായിരുന്നു വിവാഹം. അമ, കോളോ എന്നിവരാണു മക്കള്‍.
സ്വീഡന്‍കാരി അഭിഭാഷക നാനെ ലാഗര്‍ഗ്രെനെ 1984 ലാണു വിവാഹം ചെയ്‌തത്‌. അന്നാന്റെ നിര്യാണത്തില്‍ നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറേസ്‌ അനുശോചിച്ചു.

Ads by Google
Saturday 18 Aug 2018 10.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW