Saturday, November 17, 2018 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 10.10 PM

ഹാജിമാര്‍ക്ക്‌ ഉറങ്ങാന്‍ നാപ്‌ പോഡുകള്‍

മക്ക: സുഖമായുറങ്ങാന്‍ ജപ്പാനില്‍ നിന്നെത്തിച്ച നാപ്‌ പോഡുകള്‍ (ക്യാപ്‌സ്യൂള്‍ മുറികള്‍), അടിയന്തര ചികിത്സാ സൗകര്യം അഭ്യര്‍ഥിക്കാനും അറബിയില്‍നിന്നു സ്വന്തം ഭാഷയിലേക്കുള്ള തര്‍ജമയ്‌ക്കുമുള്ള ആപ്പുകള്‍...
ഹജ്‌ തീര്‍ഥാടനത്തിനായി ഇക്കുറി എത്തിയ ഹാജിമാര്‍ക്കു മുന്നില്‍ സൗദി അറേബ്യ വിരിച്ചിടുന്നത്‌ ആധുനിക സൗകര്യങ്ങളാണ്‌. അനേകലക്ഷം ഹാജിമാരാകും വിശുദ്ധ ഹജിനായി വരുംദിവസങ്ങളില്‍ മിനായിലെത്തുക.
കഷ്‌ടിച്ച്‌ മൂന്നു മീറ്റര്‍ നീളവും ഒരു മീറ്റര്‍ ഉയരവും അത്രതന്നെ വീതിയുമുള്ള നാപ്‌ പോഡുകള്‍ ജപ്പാനില്‍ നിന്നാണു വിവിധ സന്നദ്ധ സംഘടനകള്‍ എത്തിച്ചിരിക്കുന്നത്‌. ഹോട്ടല്‍ മുറി ബുക്ക്‌ ചെയ്യാന്‍ കഴിവില്ലാത്തവര്‍ക്കു മൂന്നു മണിക്കൂര്‍ നേരം ഇതു സൗജന്യമായി ഉപയോഗിക്കാം. കിടക്ക, വൃത്തിയുള്ള കിടക്കവിരികള്‍, എയര്‍ കണ്ടീഷനിങ്‌ സൗകര്യങ്ങളുണ്ട്‌. ഓരോ ഹാജിയും പ്രാര്‍ഥനയ്‌ക്കു പോകുന്ന ഇടവേളകളില്‍ ഇവ അണുവിമുക്‌തമാക്കി അടുത്ത ഹാജിക്കായി ഒരുക്കിയിടും. ഓരോ നാപ്‌ പോഡിനും ,കദേശം ആയിരം യൂറോയാണു വില.

Ads by Google
Saturday 18 Aug 2018 10.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW