Monday, November 19, 2018 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 07.15 PM

നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് എത്തിയേക്കും

Nokia 6.1 Plus

നോക്കിയ 6.1 പ്ലസ് ആഗസ്റ്റ് 21ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 20,100 രൂപ ആണ് ഫോണിന്റെ വില. നോക്കിയ എക്‌സ് 6 ഫോണിന്റെ ഗ്ലോബല്‍ വേര്‍ഷന്‍ ആയാണ് നോക്കിയ 6.1 പ്ലസ് എത്തുന്നത്. വൈഫൈ, ബ്ലൂടൂത്ത് സെര്‍ട്ടിഫിക്കേഷനാണ് ഫോണിലെ ഏറ്റവും വലിയ സവിശേഷത.

5.8 ഇഞ്ച് ഫുള്‍ എച്ച്‌ഡി + 1080×2280 പിക്‌സല്‍ ഡിസ്‌പ്ലേ, 2.5D ഗോറില്ല ഗ്ലാസ് 3, ഡിസ്‌പ്ലേ നോച്ച്‌, 19: 9 അനുപാതമുള്ള ഡിസ്‌പ്ലേ, ഡ്യുവല്‍ സിം, ആന്‍ഡ്രോയിഡ് 8.1 ഓറിയോ,ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4 ജിബി റാം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 64 GB ഇന്‍ബില്‍റ്റ് സ്റ്റോറേജും മൈക്രോഎസ്ഡി കാര്‍ഡ് വഴി 400 GB വരെ വർദ്ധിപ്പിക്കാം. ക്യാമറയുടെ കാര്യത്തില്‍ പ്രൈമറി 16 മെഗാപിക്‌സല്‍ സെന്‍സറും സെക്കന്‍ഡറി 5 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്.

3060 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോംപസ്, ഗ്രിസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയാണ് പ്രധാന സെന്‍സറുകള്‍. 4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് v5.0, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് നോക്കിയ 6.1 പ്ലസ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW