Friday, September 14, 2018 Last Updated 48 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.41 PM

ഇമ്രാന്റെ സത്യപ്രതിജ്‌ഞ ഇന്ന്‌

uploads/news/2018/08/241746/1.jpg

ഇസ്ലാമാബാദ്‌: മുന്‍ ക്രിക്കറ്റ്‌ താരവും പാകിസ്‌താന്‍ തെഹ്‌രീക്‌-ഇ ഇന്‍സാഫ്‌ പാര്‍ട്ടി തലവനുമായ ഇമ്രാന്‍ ഖാന്‍ പാക്‌ പ്രധാനമന്ത്രിപദത്തിലേക്ക്‌.
ദേശീയ അസംബ്ലി ചേര്‍ന്ന്‌ ഇമ്രാനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. സത്യപ്രതിജ്‌ഞ ഇന്ന്‌. രാഷ്‌ട്രീയത്തിലെത്തി രണ്ടു ദശകം പിന്നിടുമ്പോഴാണ്‌ പ്രധാനമന്ത്രിപദത്തിലേക്കുള്ള ക്രിക്കറ്റ്‌ താരത്തിന്റെ ചുവടുവയ്‌പ്‌. ചെറുകക്ഷികളുടെ പിന്തുണയോടെ അധികാരത്തിലെത്തുന്ന ഇമ്രാന്റെ ഇന്നിങ്‌സിന്‌ പക്ഷേ ഏറ്റവും വലിയ വിലങ്ങുതടി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണ്‌.
അഴിമതിവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി ജനവിധി നേരിട്ട ക്രിക്കറ്റ്‌ താരം രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്നും ഇസ്ലാമിക ക്ഷേമരാഷ്‌ട്രം കെട്ടിപ്പടുത്തുമെന്നുമുള്ള വാഗ്‌ദാനങ്ങളാണ്‌ ഉയര്‍ത്തിക്കാട്ടിയത്‌.
പ്രധാനമന്ത്രിപദത്തിലേറുന്നതോടെ ഇൗ സുപ്രധാന വെല്ലുവിളികളാണ്‌ അദ്ദേഹത്തെ കാത്തിരിക്കുന്നതും. രൂപയുടെ മൂല്യത്തകര്‍ച്ച, പണപ്പെരുപ്പം, വിലക്കയറ്റം, വാണിജ്യക്കമ്മി തുടങ്ങിയവയാണ്‌ ഇതില്‍ പ്രധാനം. പക്ഷേ, 1992- ല്‍ ലോകകപ്പില്‍ പാകിസ്‌താനെ വിജയത്തിലെത്തിച്ച അതേ ആത്മവിശ്വാസത്തിലാണ്‌ ഇമ്രാന്‍.
ജൂലൈ 25-നു നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട ഇമ്രാന്‍, കശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കു തയാറാണെന്ന്‌ പ്രഖ്യാപിച്ചിരുന്നു. സമാധാനശ്രമത്തിന്‌ ഇന്ത്യ ഒരു ചുവടുവച്ചാല്‍ താന്‍ രണ്ടു ചുവട്‌ വയ്‌ക്കുമെന്നായിരുന്നു അന്ന്‌ ഇമ്രാന്‍ ഖാന്റെ വാക്കുകള്‍.

Ads by Google
Friday 17 Aug 2018 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW