Saturday, February 09, 2019 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 17 Aug 2018 10.41 PM

അമേരിക്കയില്‍ സിഖുകാരനെ കുത്തിക്കൊന്നു

ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ സിഖുകാരനെ കുത്തിക്കൊന്നു. മൂന്നാഴ്‌ചയ്‌ക്കിടെ ഇതു മൂന്നാം തവണയാണ്‌ സിഖ്‌ വംശജനെതിരായ ആക്രമണം.
ഇന്നലെ ടെര്‍ലോക്‌ സിങ്ങ്‌ എന്നയാളാണു കൊല്ലപ്പെട്ടത്‌. സിങ്ങിന്റെ കടയ്‌ക്കുള്ളില്‍ സഹോദരനാണു മൃതദേഹം കണ്ടെത്തിയത്‌. നെഞ്ചില്‍ കത്തിക്കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.
കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല. ശാന്തസ്വഭാവക്കാരനായിരുന്നു ടെര്‍ലോക്‌. ഭാര്യയും മക്കളും ഇന്ത്യയിലാണ്‌. ആറു വര്‍ഷമായി ടെര്‍ലോക്‌ അമേരിക്കയില്‍ കട നടത്തിവരികയായിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്‌റ്റ്‌ ആറിന്‌ എഴുപത്തിയൊന്നുകാരനായ സാഹിബ്‌ സിങ്ങിനെ പ്രഭാതസവാരിക്കിടെയാണ്‌ കൗമാരക്കാരന്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്‌. കാലിഫോര്‍ണിയയിലെ മന്റേക്കയിലായിരുന്നു സംഭവം. ജൂലൈ 31-നു സുര്‍ജിത്‌ മാല്‍ഹി എന്നയാളും വംശീയാക്രമണത്തിന്‌ ഇരയായി. "നിന്റെ രാജ്യത്ത്‌ പോകൂ" എന്ന്‌ ആക്രോശിച്ചായിരുന്നു കൈയേറ്റം. തുടര്‍ന്ന്‌ സുര്‍ജിത്തിന്റെ ട്രക്കില്‍ പെയിന്റുകൊണ്ട്‌ "രാജ്യം വിടൂ" എന്ന്‌ എഴുതിവയ്‌ക്കുകയും ചെയ്‌തു.

Ads by Google
Friday 17 Aug 2018 10.41 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW