Tuesday, November 20, 2018 Last Updated 8 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 08.43 PM

പരിഭ്രാന്തി വേണ്ട; പ്രളയത്തില്‍ പെട്ടവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

uploads/news/2018/08/241640/flood.jpg

പ്രളയം വ്യാപകമാകുമ്പോള്‍, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതും വരെ ഏവരും ശ്രദ്ധിക്കുക. പ്രളയത്തില്‍ പെട്ടവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിയാം...

* കുടുങ്ങി കിടക്കുന്നവര്‍ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേര്‍ത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നു വേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവര്‍ത്തകര്‍ എത്തും.

* ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്.

* മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

* കെട്ടിടങ്ങളുടെ പരമാവധി മുകളില്‍ അഭയം പ്രാപിക്കുക. വൈദ്യുതി, മൊബൈല്‍ ഫോണ്‍ ഉപയോഗം പരമാവധി കുറയ്ക്കുക. സന്ദേശങ്ങള്‍ കൈമാറാന്‍ മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക. ചാര്‍ജ് പോകാതിരിക്കാനായി ഒരു വീട്ടിലെ എല്ലാ മൊബൈലുകളും ഒരുമിച്ച് ഉപയോഗിക്കരുത്. ബാക്കിയുള്ളവര്‍ ഫോണിലെ എയര്‍പ്ലെയ്ന്‍ മോഡ് ഓണ്‍ ആക്കി വയ്ക്കുന്നതാണ് ഉത്തമം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ സ്വിച്ച് ഓഫ് ചെയ്ത മൊബൈലുകള്‍ ഓണ്‍ ആക്കാനുള്ള സമയം ഇതുവഴി ലാഭിക്കാം.

* മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം

* കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ 'ലൊക്കേഷന്‍' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുക. പെരുവെള്ളത്തില്‍ വിലാസം നല്‍കുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്കു മെസേജ് അയയ്ക്കുക.

* പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

* യാത്രകള്‍ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്.

Ads by Google
Thursday 16 Aug 2018 08.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW