Saturday, November 17, 2018 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 08.36 PM

പ്രളയക്കെടുതി; സൗജന്യ സേവനവുമായി എയർടെൽ

uploads/news/2018/08/241637/Airtel2.jpg

പ്രളയത്തിൽ കേരളത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സൗജന്യ റീചാർജ്ജ് സഹായവുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ. കേരളത്തിലെ എയർടെൽ ഉപഭോക്താക്കൾക്ക് ബാലൻസ് ക്രെഡിറ്റ്, ഡാറ്റ സൗകര്യങ്ങൾ എന്നിവ നൽകിയാണ് എയർടെൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്.

നിങ്ങൾക്ക് 30 രൂപയായി ലഭിക്കുന്ന ക്രെഡിറ്റ് പിന്നീട് തിരിച്ചടച്ചാൽ മതി. കൂടാതെ, ഒരു ജിബി മൊബൈൽ ഡാറ്റ 7 ദിവസത്തെ കാലാവധിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് ബിൽ പരിധിക്കും മുകളിലായി ഈ അവസ്ഥയിൽ ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. പോസ്റ്റ്പൈഡ് ലിമിറ്റ് തീർന്നത് കാരണം സേവനങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത ബുദ്ധിമുട്ടിനും ഇതിലൂടെ പരിഹാരമാകും.

കേരളത്തിലുടനീളമുള്ള എയർടെൽ സ്റ്റോറുകളിൽ നിന്നും ആർക്കും തങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും കമ്പനി സജ്ജമാക്കിയിരിക്കുകയാണ്. കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും മറ്റും വിളിക്കുന്നതിനായി സൗജന്യമായി തന്നെ കോൾ ചെയ്യാനുള്ള സംവിധാനവും സ്റ്റോറുകളിൽ ലഭ്യമാക്കും. തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലുള്ള 30 എയർടെൽ സ്റ്റോറുകളിൽ ഈ സൗകര്യം ലഭ്യമാകും. അഞ്ചു കേന്ദ്രങ്ങളിൽ VSAT സൗജന്യ വൈഫൈ സംവിധാനവും എയർടെൽ അവതരിപ്പിക്കുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW